ആറന്മുള: കേരളത്തില്‍ മറ്റൊരിടത്തും കാണാന്‍ കഴിയാത്ത തരത്തിലുള്ള സമരമാണ് ആറന്മുളയില് നടക്കുന്നതെന്നും ഇത് രാജ്യാന്തരശക്തികളോടുള്ള സമരം കൂടിയാണെന്നും അഖിലഭാരതീയ സീമാ ജാഗരണ്‍ മഞ്ച് സഹസംയോജകന് എ. ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ അമ്പത്തിനാലാം ദിവസം സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ(എം.എല്‍) കേന്ദ്ര കമ്മറ്റി അംഗം പി.കെ. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. വൈക്കം,ഏറ്റുമാനൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നുമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരും പള്ളിക്കല്‍ പഞ്ചായത്തിലെ പൈതൃക ഗ്രാമ കര്‍മ്മസമിതി പ്രവര്‍ത്തകരും സത്യാഗ്രഹത്തില്‍ പങ്കെടുത്തു. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എന്‍. ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ്. നാരായണന്, ആറന്മുള അപ്പുക്കുട്ടന് നായര്‍, കെ.ഐ. ജോസഫ്, പ്രസാദ് വേരുങ്കല്‍, പി.ആര്. ഷാജി, വിലാസിനി രാമചന്ദ്രന്, കെ.പി. സോമന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: