കാബൂള്‍: ഹമീദ് കര്‍സായിയുടെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഫ്ഗാനിസ്ഥാന് ജനത സമ്മതിദാനാവകാശം വിനിയോഗിച്ചു. ജനാധിപത്യപരമായി രാജ്യത്തലവനെ നിശ്ചയിക്കുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന ചരിത്രപരമായ പ്രത്യേകതയും ഇതിനുണ്ട്. എട്ടു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
കനത്ത മഴയെയും സുരക്ഷാ ഭീഷണിയെയും അവഗണിച്ച് ഭൂരിഭാഗം വോട്ടര്‍മാരും ഇന്നലെ പോളിങ് ബൂത്തിലെത്തി. മിക്കയിടങ്ങളിലും വോട്ടര്‍മാരുടെ വന്‍ നിരതന്നെയുണ്ടായിരുന്നു. യുവാക്കളും സ്ത്രീകളുമായിരുന്നു അവരിലധികവും. വോട്ടമാരുടെ ബാഹുല്യം കണക്കിലെടുത്ത് പോളിങ് സമയം നേരത്തെ നിശ്ചയിച്ചതില്‍ നിന്നും ഒരു മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചു അതേസമയം, കിഴക്കന്‍ അഫ്ഗാനില്‍ താലിബാന് ഭീകരര്‍ നടത്തിയ ഒറ്റപ്പെട്ട അക്രമങ്ങളൊഴിച്ചാല്‍ കാര്യമായ സംഘര്‍ഷങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: