മലപ്പുറം: മലയാളികള്‍ മാറ്റത്തിനുവേണ്ടി വോട്ട് ചെയ്യണമെന്ന് ബിജെപി മുന്‍ അഖിലേന്ത്യാ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ശ്രീപ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി മലപ്പുറം കുന്നുമ്മലില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ നേതൃത്വത്തില്‍ സുശക്തമായ ഗവണ്മെന്റാണ് ഈ ലോകസ ഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ അധികാരത്തില്‍ വരിക. ആരൊക്കെ എന്തൊക്കെ സംശയങ്ങള്‍ പ്രകടിപ്പിച്ചാലും മോഡിതന്നെ പ്രധാനമന്ത്രിയാകും. മോദിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ സുവര്‍ണ്ണകാലത്തെ തിരിച്ചുകൊണ്ടുവരുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യമാകമാനം മാറ്റത്തിന് വേണ്ടി കൊതിക്കുകയാണ്. ഈ മാറ്റത്തില്‍ മലയാളികളും പങ്കാളികളാകണം. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യാന്‍ മലയാളികള്‍ തയ്യാറാവണം.
ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ അടിത്തറ നഷ്പ്പെടും. യുപിഎ ഭരണകാലത്ത് ഭൂമിയിലും പാതാളത്തിലും ആകാശത്തും അഴിമതി വ്യാപിച്ചു. യുപിഎ സര്‍ക്കാര്‍ ഒരടി മുന്നോട്ട് പോയാല്‍ മൂന്നടി പിന്നോട്ടാണ് രാജ്യത്തെ നയിച്ചത്.മൂന്നാം മുന്നണിക്ക് ഒരു ബദലാവാന്‍ കഴിയില്ല. മൂന്നാം മുന്നണി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മൃതമരീചികയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ കൗണ്‍സില്‍ അംഗം സി.വാസുദേവന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.
സ്ഥാനാര്‍ത്ഥി അഡ്വ. എന്‍ ശ്രീപ്രകാശ്, നാഷണല്‍ കൗണ്‍സില്‍ അംഗം കെ. ജനചന്ദ്രന് മാസ്റ്റര്‍, എന്നിവര്‍ വെങ്കയ്യ നായിഡുവിനെ പൊന്നാട അണിയിച്ചു. ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി.എസ് ശ്രീധരന്‍പിള്ള വെങ്കയ്യനായിഡുവിന്റെ പ്രഭാഷണം പരിഭാഷപ്പെടുത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നിര്‍മ്മല കുട്ടികൃഷ്ണന്, മേഖലാപ്രസിഡന്റ് പി. രാഘവന് ജില്ലാ വൈസ് പ്രസിഡന്റ് കോതേരി അയ്യപ്പന് , അഡ്വ. മാഞ്ചേരി നാരായണന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം. പ്രേമന്മാസ്റ്റര്, കെ. രാമചന്ദ്രന്, എസ്. സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ. പി ഉണ്ണി, കെ. ഗോപാലകൃഷ്ണന്, കെ. വേലായുധന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: