പത്തനംതിട്ട: മീനം ഉത്രം ഉത്സവത്തിനും, മേടവിഷു പൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം തുറന്നു.ഉത്രം ഉത്സവത്തിന് ഇന്ന് രാവിലെ 10.15നും 10.30നും മധ്യേ കൊടിയേറും.ഇന്നു മുതല്‍ 18 വരെ പതിവു പൂജകള്‍ക്കു പുറമേ വിശേഷാല്‍ പൂജകളായ പടിപൂജയും, ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ നെയ്യഭിഷേകവും നടത്താം. ഉത്സവ നാളുകളില്‍ ഉത്സവബലി ഉണ്ടായിരിക്കും. 12 ന് രാത്രി ഒന്‍പതിന് പള്ളിവേട്ടക്കായി ശരംകുത്തിയിലേക്ക് പുറപ്പെടും. 13 ന് രാവിലെ 11.30 ന് പമ്പയില്‍ ആറാട്ട്. ഉച്ചയ്ക്ക് ശേഷം മൂന്നിന് തിരിച്ചെഴുന്നെള്ളും. രാത്രി എട്ടിന് സന്നിധാനത്തെത്തി കൊടിയിറക്കും.15 നാണ് മേടവിഷു. രാവിലെ നാലുമുതല്‍ വിഷുക്കണിദര്‍ശനം. ശബരിമല തന്ത്രിയും, മേല്‍ശാന്തിമാരും വിഷുകൈനീട്ടം നല്‍കും. 18 ന് രാത്രി 10 മണിക്ക് അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: