ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ വാഹനവ്യൂഹത്തിന് നേരെ ബോംബാക്രമണം. ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ മുഷാറഫ് രക്ഷപ്പെട്ടു. സൈനിക ആശുപത്രിയില്‍ നിന്നും മുഷാറഫിനെ തടവില്‍ പാര്‍പ്പിക്കുന്ന ഷഹ്സാദിലെ ഫാം ഹൗസിലേക്ക് കൊണ്ടു പോകും വഴിയാണ് ആക്രമണം ഉണ്ടായത്.
പാതയക്ക് സമീപം സ്ഥാപിച്ചിരുന്ന നാല് മുതല്‍ ആറ് വരെ കിലോഗ്രാമം വരുന്ന സ്ഫോടക വസ്തുക്കള്‍ മുഷാറഫിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മുഷാറഫിനെ ലക്ഷ്യം വച്ചായിരുന്നു സ്ഫോടനമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഫൈസാബാദ് പാലത്തിലാണ് ശക്തമായ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല. സ്ഫോടക വസ്തുക്കള്‍ നടപാതയ്ക്കടുത്തുള്ള പൈപ്പ് ലൈനില്‍ സൂക്ഷിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
മുഷാറഫ് പാക്കിസ്ഥാനിലേക്ക് തിരിച്ചു വന്ന അന്നു മുതല്‍ തെഹിരിക് ഇ താലിബാനും അല്‍-ക്വയ്ദയും പല തവണ അദ്ദേഹത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മുഷാറഫിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഫാം ഹൗസിന്റെ സമീപത്ത് നിന്നും നേരത്തെ സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. രാജ്യദ്രോഹം, ബേനസീര്‍ വധം തുടങ്ങി നിരവധി കേസുകളില്‍ വിചാരണ നേരിടുന്ന മുഷാറഫ് രാജ്യം വിടുന്നത് പാക്കിസ്ഥാന് തടഞ്ഞിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനുള്ള സുരക്ഷ സൗകര്യം കൂട്ടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മുഷാറഫിനെ രാജ്യം വിടാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം സൈനിക മേധാവികളടക്കം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് മുഷാറഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: