ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് പത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ രാജസ്ഥാന് ഭീകര വിരുദ്ധ സേന പിടികൂടി. ദല്‍ഹി പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്.
നേരത്തെ അറസ്റ്റിലായ തെഹ്സിന് അക്തറിനെയും വഖാസിനെയും ചോദ്യം ചെയ്തതില്‍ നിന്നാണ് രാജസ്ഥാനിലെ ഭീകരരെക്കുറിച്ച് വിവരം ലഭിച്ചത്. വിദ്യാഭ്യാസമുള്ള വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി പുതിയ സംഘത്തെ രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഇരുവരും ദല്‍ഹി പൊലീസിനോട് സമ്മതിച്ചിരുന്നു.
അതിനിടെ കസ്റ്റഡി കാലാവധി അവസാനിച്ച തെഹ്സീന്‍ അക്തറിനെയും വഖാസിനെയും കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡി നീട്ടണമെന്നാണ് ദല്‍ഹി പൊലീസിന്റെ ആവശ്യം. പ്രതികളുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായിട്ടില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പടെ ഇരുവരെയും തെളിവെടുപ്പിനായി കൊണ്ടുപോകുന്നകാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്.
ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന് ദേശീയ അന്വേഷണ ഏജന്‍സിയും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടി കേരള പൊലീസ് ദല്‍ഹിയിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: