പെരുമ്പാവൂര്‍: ഹൈക്കോടി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദുമായി തനിക്ക് വൃക്തിപരമായ പരിചയമുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. താനും ജഡ്ജിയും ഒരേ ഹോട്ടലില്‍ താമസിച്ചിട്ടുണ്ട്. എന്നാല്‍ കേസുകളെക്കുറിച്ചൊന്നും ഞങ്ങള്‍ സംസാരിച്ചിട്ടില്ല. ജസ്റ്റിസ് ഹാറൂണ്‍ റഷീദിന്റെ മകളുടെ വിവാഹകാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും കോടിയേരി പറഞ്ഞു.
തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം ഉമ്മന്‍ചാണ്ടിക്കേറ്റ പ്രഹരമാണെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവക്കണമെന്നും കോടിയേരിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: