റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്രസിംഗ് ധോണിക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം. പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ അമ്രപാലി നല്കിയ 75 കോടി രൂപയുടെ ചെക്കിനെക്കുറിച്ചാണ് ആദായനികുതി വകുപ്പിന്റെ റാഞ്ചി യൂണിറ്റ് അന്വേഷിക്കുന്നത്. അമ്രപാലി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ധോണിക്ക് കമ്പനി ചെയര്മാന് അനില്‍ ശര്‍മ്മയാണ് 75 കോടി രൂപയുടെ ചെക്ക് നല്‍കിയത്. അമ്രപാലിയുടെയും ധോണിയുടെയും സംയുക്തസംരഭമായ അമ്രപാലി മഹി ഡെവലപ്പേഴ്സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഭാര്യ സാക്ഷി സിംഗിന് 25 ശതമാനം ഓഹരിയുള്ളതായും ആദായനികുതിവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: