കൊച്ചി: പോലീസ് വാഹനത്തിന് മുകളില്‍ കയറിയിരുന്ന് രാഹുല്‍ഗാന്ധി റോഡ്ഷോ നടത്തിയതിനെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കീഴ്ക്കോടതി രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു.
ഇക്കഴിഞ്ഞ ജനുവരി 13നായിരുന്നു സംഭവം. റോഡ്ഷോ നടക്കുന്നതിനിടയില്‍ പട്ടാകുഴി ജംഗ്ഷന് സമീപംവെച്ചാണ് രാഹുല്‍ഗാന്ധിയും ഡീന്‍ കുര്യാക്കോസും പോലീസ് വാഹനത്തിന് മുകളില്‍ കയറിയിരുന്നത്. ഇതിനെതിരെ ഹരിപ്പാട് സ്വദേശി മുജീബ് റഹ്മാന് ഫയല്‍ചെയ്ത സ്വകാര്യ അന്യായം മാവേലിക്കര മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മുജീബ് റഹ്മാന് അഡ്വ. ആര്. സുനില്‍ കുമാര്‍, അഡ്വ. ജോസഫ് റോണി ജോസ് മുഖേന സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് പി. ഉബൈദ് പരിഗണിച്ചു. നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഹൈക്കോടതി കീഴ്ക്കോടതി രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: