മാവേലിക്കര: പോലീസ് ജീപ്പ്പിന് മുകളില്‍ കയറി എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി യാത്ര ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഇന്ന് പരിഗണിക്കും.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യുവകേരള യാത്ര ജനുവരി 15ന് നൂറനാടിന് സമീപം എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുകയും എസ്കോര്‍ട്ട് വന്ന പോലീസ് ജീപ്പ്പിന് മുകളില്‍ കയറി അരമണിക്കൂറോളം യാത്ര ചെയ്തതും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും ഒപ്പമുണ്ടായിരുന്നു.
നിയമവിരുദ്ധമായി ജീപ്പ്പിന് മുകളില്‍ യാത്ര ചെയ്ത രാഹുല്‍ ഗാന്ധിയ്ക്കും ഡീന്‍ കുര്യാക്കോസിനെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി നേതാവ് അഡ്വ. മുജീബ് റഹ്മാന് നൂറനാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ കേസ് എടുക്കാത്തതിനെ തുടര്‍ന്ന് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 മുന്‍പാകെ സ്വകാര്യ ഹര്‍ജി ബോധിപ്പിച്ചിരുന്നെങ്കിലും കോടതി തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി പരിഗണിച്ച മജിസ്ട്രേറ്റ് നൂറനാട് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സുരക്ഷ പരിഗണിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണ് രാഹുല്‍ ഗാന്ധി ജീപ്പ്പിന് മുകളില്‍ കയറിയതെന്ന് പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പരിഗണിച്ചാണ് മജിസ്ട്രേറ്റ് കോടതി ഹര്‍ജി തള്ളിയത്. ഇതിനെതിരെയാണ് പരാതിക്കാരന് അഡ്വ.സുനില്‍കുമാര്‍, അഡ്വ.ജോസഫ് റോണി ജോസഫ് എന്നിവര്‍ മുഖേന ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: