താമരശേരി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ഒരു സെന്റ് ഭൂമിപോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇഎസ്ഐ പരിധിയില്‍ വരുന്നതും അല്ലാത്തതുമായ ഭൂമിയുടെ അളവ് കൃത്യമായി തിട്ടപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനായി തയ്യാറാക്കിയ മാപ്പിങ് സംവിധാനത്തിലെ അപകാതകള്‍ ഉടന്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി. എം ഐ ഷാനവാസിന്റെ പ്രചരണത്തിനെത്തിയതായിരുന്നു അദ്ദേഹം. വിഷയം സംബന്ധിച്ച് താമരശേരി രൂപത ബിഷപ്പുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: