ബാഗ്പത്: ആര്എസ്എസുകാരനായതില് തനിക്ക് അഭിമാനമുണ്ടെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ രാഹുല്‍ നടത്തിയ വിമര്‍ശനത്തിനു മറുപടി പറയുകയായിരുന്നു മോദി. യുപിയിലെ ബാഗ്പതില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദി രാഹുലിനെതിരെ ആഞ്ഞടിച്ചത്.
ആദര്‍ശത്തിലും ത്യാഗത്തിന്റെയും സേവനത്തിന്റെയും ആ തത്വങ്ങളിലുമാണ് ജനിച്ചുവളര്ന്നതെന്നതില് എനിക്ക് അഭിമാനമുണ്ട്. സമൂഹമാണ് കുടുംബത്തിനും മേലേയെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഭാരതാംബയാണ് ഞങ്ങള്‍ക്കെല്ലാം. ഞങ്ങള്‍ രാജ്യത്തിനു വേണ്ടിയാണ് ജീവിക്കുന്നത്, മോദി പറഞ്ഞു.
നിങ്ങളുടെ കുടുംബത്തിന് ഒരിക്കലും ഈ ആദര്‍ശങ്ങളോട് പോരാടാന്‍ കഴിയുകയില്ലെന്നും മോദി വിമര്‍ശിച്ചു, കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കുന്ന വേളയിലാണ് രാഹുല്‍ മോദിയെ വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: