കൊളംബോ: ശ്രീലങ്കയില്‍ തടവില്‍ കഴിയുന്ന എല്ലാ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികെളയും വിട്ടയ്ക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്ഷെ ഉത്തരവിട്ടു. മോചനം നിരുപാധികമാണെന്ന് അദ്ദേഹം പറഞ്ഞു. യുഎന്‍ സമിതിയില്‍ ശ്രീലങ്കയ്ക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചതാണ് ലങ്കയുടെ ഈ നടപടിക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
ശ്രീലങ്കയില്‍ 2009 ല്‍ ലങ്കന്‍ സേനയും തമിഴ് പുലികളും നടത്തിയ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന അന്വേഷണം നടത്തുന്നത് സംബന്ധിച്ച വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടു നിന്നിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തില്‍ കടന്നു കയറിയുള്ള നടപടിയാണ് ഇതെന്ന് കുറ്റപ്പെടുത്തിയാണ് ഇന്ത്യ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത്. ഈ നടപടി പ്രായോഗികമോ സുസ്ഥിരമോ അല്ല. കലാപം അവസാനിച്ചത് തമിഴ് ജനത അടക്കം എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ രാഷ്ട്രീയ പരിഹാരത്തിനു നല്ല അവസരമായി കാണണം.
ഉത്തര പ്രവിശ്യാ കൗണ്‍സിലിലേക്കു തെരഞ്ഞെടുപ്പ് നടത്താമെന്ന വാക്ക് ലങ്ക പാലിച്ചു. ഇത്തരത്തില്‍ തമിഴ് ജനതയ്ക്ക് സ്വീകാര്യമായ മറ്റ് നടപടികളും സ്വീകരിച്ചു. ഇനിയുള്ള നടപടികളും പൂര്‍ത്തിയാക്കാന്‍ ലങ്കന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് രാജ്യാന്തര ഇടപെടലിനേക്കാള്‍ സ്വീകാര്യമെന്നും ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരമൊരു നിലപാട് ഇന്ത്യ സ്വീകരിച്ചതിന് പ്രത്യുപകാരമാകാം ശ്രീലങ്കന്‍ പ്രസിഡന്റിന്റെ പുതിയ തീരുമാനമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: