കോട്ടയം: ഡി.സി ബുക്ക്സിന് സമീപം വിവിധ വീടുകളും കടകളിലും മോഷണവും , മോഷണശ്രമവും നടത്തിയ കേസില്‍ മല്ലപ്പള്ളി സ്വദേശിയായ വിനോദിനെ ഷാഡൊ പൊലീസ് പിടി കൂടി. ഒരു മാസം മുമ്പാണ് വിനോദ് ഇവിടെ മോഷണം നടത്തിയത്. വെസ്റ്റ് സി.ഐ സഖറിയാ മാത്യു, എസ്.ഐ ടി.ആര് ജിജു, ഷാഡൊ പൊലീസുകാരായ എ.എസ്.ഐ ഡി.സി വര്‍ഗ്ഗീസ്, സജികുമാര്‍ ഐ, പി.എ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ തിരുനക്കര അമ്പലത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടി കൂടിയത്. വീടുകളില്‍ മോഷണശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചെടിച്ചട്ടിയും മറ്റും പ്രതി നശിപ്പിച്ചിരുന്നു. നാഗമ്പടത്ത് നിന്ന് മുനിസിപ്പാലിറ്റിയുടെ 18 ലക്ഷം രൂപ വില വരുന്ന മ്യൂസിക്ക് ഫൗണ്ടന് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റതാണ് ഇയാള്‍ക്കെതിരെയുള്ള ഏറ്റവും വലിയ കേസുകളിലൊന്ന്.
പകല്‍സമയത്ത് വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്ത് രാത്രി മോഷണത്തിനിറങ്ങുന്നതാണ് പതിവ്. കഞ്ചാവിനായാണ് മോഷണം നടത്തുന്നതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. കോട്ടയം ഈസ്റ്റ്, വെസ്റ്റ്, ചങ്ങനാശേരി, ഈരാറ്റുപേട്ട സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്. ഇയാള കോടതയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: