തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎമ്മിന് ദേശീയപാര്‍ട്ടിയെന്ന പദവി നഷ്ടമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കേരളത്തില്‍ സി.പി.എം വിരുദ്ധ തരംഗമാണ് അലയടിക്കുന്നതെന്നും കേരളം കണ്ട ഏറ്റവും വലിയ അവസരവാദ രാഷ്ട്രീയമാണ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റേതെന്നും ചെന്നിത്തല പറഞ്ഞു.
ടി.പി കേസില്‍ നിലപാട് മാറ്റിയതോടെ വി.എസ് ജനങ്ങള്‍ക്കു മുന്നില്‍ സ്വയം അപഹാസ്യനായി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പഴയ നിലപാടിലേയ്ക്കു തിരിച്ചുപോകുമോ എന്ന് വ്യക്തമാക്കാന്‍ വി.എസ് തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: