കോട്ടയം: ടൂറിസ്റ്റ് ടാക്സികള്‍ക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയ അമിത നികുതി പിന്‍വലിക്കണമെന്നും ഇത് വിലവര്‍ദ്ധനവിനും യാത്രാനിരക്ക് വര്‍ദ്ധനവിനും യാത്രാ നിരക്ക് വര്‍ദ്ധനവിനും കാരണമാകുമെന്നും ബിഎംഎസ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് സി.ഉണ്ണികൃഷ്ണന് ഉണ്ണിത്താന് പറഞ്ഞു. നികുതി വര്‍ദ്ധനവിനെതിരെ മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘം, ലൈറ്റ് മോട്ടോര്‍ ശ്രേണിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ആര്ടിഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുയായിരുന്നു അദ്ദേഹം. യോഗത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി നളിനാക്ഷന്, ജില്ലാ ജോയിന്റ് സെക്രട്ടറി വി. കുട്ടികൃഷ്ണന്, മനോജ് മാധവന്, ഗോപാലകൃഷ്ണന്, ഉണ്ണി മറ്റക്കര, ഗോപകുമാര്‍, ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: