കോതമംഗലം: തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന് പ്രൊഫ: ടി.ജെ. ജോസഫിനെ ഈ മാസം 28 മുതല്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കുമെന്ന് കോതമംഗലം രൂപതാ വികാരി ജനറലും തൊടുപുഴ ന്യൂമാന്‍ കോളേജ് മാനേജരുമായ ഫാ.ഫ്രാന്‍സിസ് ആലപ്പാട്ട് അറിയിച്ചു.
ഉപാധികളൊന്നുമില്ലാതെയാണ് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കുന്നത്. സര്‍വ്വീസ് ആനുകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യങ്ങളോടെ പ്രൊഫ: ജോസഫിന് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ട് സര്‍വ്വീസില്‍ പുനപ്രവേശനമായതുകൊണ്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തടസ്സവാദങ്ങള്‍ ഉയര്‍ത്തിയാല്‍ അത് മറികടക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും.
ഇത് ഒരു പ്രത്യേക കേസായതുകൊണ്ട് അര്‍ഹിക്കുന്ന പ്രത്യേക പരിഗണ നല്‍കും. ഈ മാസം 31-ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും. തുടര്‍ന്ന് സാധാരണ പോലെ പെന്‍ഷനു വേണ്ട പേപ്പറുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: