ചങ്ങനാശേരി: ലോക്സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതോടുകൂടി യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും രാഷ്ട്രീയ പ്രസക്തി നഷ്ടമാകുമെന്ന് ബിജെപി മദ്ധ്യമേഖലാ ജനറല്‍ സെക്രട്ടറി കെ.ജി.രാജ്മോഹന്‍ പറഞ്ഞു. ബിജെപി മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.പി.സുധീറിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് സമിതി പ്രസിഡന്റ് ഹരി.കെ.നായര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്.ഓമനക്കുട്ടന്, വിശ്വംഭരന്, രാജേഷ്പി.കെ., ബിജു പി.പി, മനോജ് എം.കെ.ഷിജു, മനോജ് വി.നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: