കെയ്റോ: ഈജിപ്റ്റില്‍ മുര്‍സി അനുകൂലികളായ 529 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വധശിക്ഷക്ക് വിധിച്ചതായി റിപ്പോര്‍ട്ട്. മുര്‍സിയെ പിരിച്ച് വിട്ടതിന് പിന്നാലെ പട്ടാളധിക്രമങ്ങള്ക്കെതിരെ ചേര്‍ന്ന രണ്ട് പ്രതിഷേധ യോഗങ്ങളില്‍ പങ്കെടുത്തവരാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും.
മുര്‍സിയെ പിരിച്ചുവിട്ടതിനുശേഷം പട്ടാളം നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ നടത്തിയ റാലികള്‍ക്കിടയിലുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്വം ചുമത്തി 1200 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.
പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയ മുര്‍സിയെ അനുകൂലികളുടെ വിചാരണയ്ക്ക് കഴിഞ്ഞ ശനിയാഴ്ച ഹാജരാക്കിയെങ്കിലും തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചിരുന്നു. ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഅ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പോലീസിനു നേരെ അതിക്രമം, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മിന്യയിലെ കോടതിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: