വാഴൂര്‍: ദേശാഭിമാബോധത്താല് മുഴുവന്‍ ജനസമൂഹവും ഒന്നായി നിന്ന് ഒരൊറ്റ ലക്ഷ്യത്തിനായി ബിജെപിയുടെ പിന്നില്‍ അണിനിരക്കുകയാണെന്നും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ബിജെപിയിലേക്ക് ഒഴുക്ക് തുടരുകയാണെന്നും ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രവര്‍ത്തക സംഗമവും നവാഗതര്‍ക്കുള്ള സ്വീകരണസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഒഴുക്ക് ഒരു പ്രതിഭാസമാണ്. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന് മറ്റ് പതിനഞ്ച് തെരഞ്ഞെടുപ്പിനേക്കാളും പ്രസക്തിയുണ്ട്. തെരഞ്ഞെടുപ്പിനുശേഷം ആരാണ് രാജ്യം ഭരിക്കാന്‍ പോകുന്നതെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം, ബിജെപിയുടെ നരേന്ദ്രമോദിയാണെന്ന്. കോണ്‍ഗ്രസ് ഇന്ന് തെരഞ്ഞെടുപ്പിനെ ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്തി എം.ടി.രമേശ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് കെ.പി. സുരേഷ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പു കമ്മറ്റി കണ്‍വീനര്‍ ടി.ആര്. അജിത്കുമാര്‍, അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. രാജേഷ്, പഞ്ചായത്ത് രാജ് സെല്‍ സംസ്ഥാന ജോയന്റ് കണ്‍വീനര്‍ വി.എന്‍. മനോജ്, ബിജെപി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ രവീന്ദ്രന്, രാജേഷ് കര്‍ത്ത, ടി.ബി. ബിനു, കെ.കെ. അനില്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: