ക്രിമിയ: ഉക്രെയ്ന് നിയന്ത്രണത്തിലുള്ള ക്രിമിയയിലെ വ്യോമതാവളം റഷ്യന്‍ സേന പിടിച്ചെടുത്തു. സൈന്യത്തിന്റെ പിന്തുണയോടെ ക്രിമിയയിലെ ബെല്ബെക്ക് വ്യോമതാവളമാണ് റഷ്യ പിടിച്ചെടുത്തത്.
റഷ്യ ഉക്രെയ്ന് സൈനിക താവളം വളയുകയും സൈനികരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് താവളം പിടിച്ചെടുക്കുകയും റഷ്യന്‍ പതാക നാട്ടുകയുമായിരുന്നു.
ക്രിമിയയിലെ യുക്രെയിനിന്റെ അന്തര്‍വാഹിനിയായ സാപ്പറോഷെയുടെ നിയന്ത്രണവും റഷ്യന്‍ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. യുഎസ് നടപടിക്ക് തിരിച്ചടിയായി ഒമ്പത് യുഎസ് പ്രമുഖര്‍ക്ക് റഷ്യയും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: