ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി.വേണുഗോപാലിന്റെ കൈവശം 18,71,336 രൂപ. ആലപ്പുഴ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് നല്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍:
വേണുഗോപാലിന്റെ കൈവശം 10,000 രൂപയും ഭാര്യയുടെ കൈവശം 15,000 രൂപയുമുണ്ട്. എസ്ബിഐ ദല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് ബ്രാഞ്ചില്‍ 71,957 രൂപയും ആലപ്പുഴ കാനറാബാങ്കില്‍ 12,208 രൂപയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഇരുമ്പുപാലം ബ്രാഞ്ചില്‍ 1,000 രൂപയും എസ്ബിഐ പിഎഫ് അക്കൗണ്ടില്‍ 1,50,336 രൂപയും ഭാര്യയുടെ പേരില്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ 15,000 രൂപയും തിരുവന്തപുരത്തെ കാനറ ബാങ്കില്‍ വിവിധ അക്കൗണ്ടുകളിലായി 10,000 രൂപയുടെ എഫ്ഡിയും 1,534 രൂപയും 6,149 രൂപയും എസ്ബിടി നന്ദന്‍കോട് ബ്രാഞ്ചില്‍ 4,891 രൂപയും നിക്ഷേപമായുണ്ട്.
കെ.സി.വേണുഗോപാലിന്റെ പേരില്‍ അഞ്ചു ലക്ഷം രൂപയുടെയും ആശ്രിതന്റെ പേരില്‍ അഞ്ചു ലക്ഷം രൂപയുടെയും ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെയും എല്‍ഐസി പോളിസിയുണ്ട്. 12.20 ലക്ഷം രൂപ വിലയുള്ള ഇന്നോവ കാറുണ്ട്. 22,000 രൂപ വിലയുള്ള എട്ടുഗ്രാം സ്വര്‍ണവും ഭാര്യയുടെ പേരില്‍ 5.50 ലക്ഷം രൂപ വിലയുള്ള 200 ഗ്രാം സ്വര്‍ണാഭരണങ്ങളും ആശ്രിതന്റെ പേരില്‍ 66,000 രൂപ വിലയുള്ള 24 ഗ്രാം സ്വര്‍ണാഭരണങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: