ക്രിമിയ: റഷ്യന്‍ അനുകൂലികള്‍ ക്രിമിയയിലെ ഉക്രെയ്ന് നാവികസേനാ ആസ്ഥാനത്തേക്ക് കടന്നു കയറ്റം നടത്തി. ക്രിമിയയെ റഷ്യന്‍ ഫെഡറേഷനോടു ചേര്‍ക്കാനുള്ള കരാര്‍ യാഥാര്‍ത്ഥ്യമായതിനു പിന്നാലെ ഇരുനൂറോളം വരുന്ന റഷ്യന്‍ അനുകൂലികള്‍ ആസ്ഥാനത്തേക്ക് കടന്നുകയറുകയും പതാക നാട്ടുകയുമായിരുന്നു.
വിഷയത്തില്‍ പാശ്ചാത്യ ശക്തികള്‍ റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം റഷ്യയെ ഒറ്റപ്പെടുത്തുകയാണെങ്കില്‍ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് റഷ്യ പ്രതികരിച്ചു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയെ ഫോണില്‍ ബന്ധപ്പെട്ടാണ് റഷ്യ തങ്ങളുടെ പ്രതിഷേദമറിയിച്ചത്. ഉക്രെയ്ന് പ്രശ്നത്തില്‍ റഷ്യയെ നേരത്തെ ജി8 രാജ്യങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: