പൊയിനാച്ചി: പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ പോലും പരാജയം ഭയന്ന് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്ന സാഹചര്യമാണ് കണ്ടുവരുന്നതെന്നും മത്സരത്തിനില്ലെന്ന പി.ചിദംബരത്തിണ്റ്റെ പ്രസ്താവന ഇതിനു തെളിവാണെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ.വി.വി.രാജേഷ് പറഞ്ഞു. പൊയിനാച്ചിയില്‍ ബിജെപി ഉദുമ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തു വര്‍ഷക്കാലം ഭാരതം ഭരിച്ച കോണ്‍ഗ്രസിന് ‘ഭക്ഷ്യ സുരക്ഷ’ ഉറപ്പുവരുത്താന്‍ നിയമം കൊണ്ടുവരേണ്ട ഗതികേടാണുണ്ടായിരിക്കുന്നത്. അഴിമതിയും വിലക്കയറ്റവും ജനങ്ങളെ വീര്‍പ്പുമുട്ടിച്ചിട്ടും രാഷ്ട്രത്തിണ്റ്റെ സാമ്പത്തിക ദുരവസ്ഥയെ ലാഘവത്തോടെയാണ് യുപിഎ സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. ഭരണ വിരുദ്ധ വികാരം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് യുപിഎയിലെ സഖ്യ കക്ഷികളെ നിലനിര്‍ത്താന്‍ പാടുപെടുകയാണ്. ദേശസുരക്ഷ അത്യധികം സങ്കീര്‍ണ്ണമായ സാഹചര്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. പ്രതിരോധ വകുപ്പ് കെടുകാര്യസ്ഥതയുടെ പര്യായമായി മാറി. ചൈനയും പാകിസ്ഥാനും ബംഗ്ളാദേശും ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണ്. നൂറുകണക്കിനു കിലാമീറ്റര്‍ അതിര്‍ത്തി പ്രദേശ ം ചൈന കൈയ്യേറിക്കഴിഞ്ഞിരിക്കുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പോലും തണ്റ്റേടമില്ലാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. മൂന്നാം മുന്നണിയെന്ന സ്വപ്നം പൊലിഞ്ഞതോടെ ദേശീയ രാഷ്ട്രീയത്തില്‍ സിപിഎം അപ്രസക്തമായിരിക്കുകയാണ്. നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നതിനെ എന്തു വിലകൊടുത്തും തടയുമെന്നും അതിനായി കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാന്‍ തയ്യാറാണെന്നുമുള്ള ഇടതു നേതാക്കളുടെ പ്രസ്താവന സംസ്ഥാന രാഷ്ട്രീയത്തിലെ ഇടത്-വലത് മുന്നണികളുടെ അവിശുദ്ധ ബാന്ധവത്തെ തുറന്നു കാട്ടുന്നതാണ്. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ലാത്ത സ്ഥിതിവിശേഷമാണ്. ഇത്രയധികം സ്വതന്ത്രരെ മത്സരിപ്പിക്കേണ്ട ഗതികേട് ഇടതു പാര്‍ട്ടികള്‍ക്ക് മുന്‍പുണ്ടായിട്ടില്ല. മുന്നണികള്‍ അധികാരത്തിലിരുന്നിട്ടും കാസര്‍കോടിണ്റ്റെ സ്ഥിതി പരിതാപകരമാണ്. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി കാസര്‍കോടിനെ പ്രതിനിധീകരിക്കുന്ന പി.കരുണാകരന് മണ്ഡലത്തിണ്റ്റെ വികസനത്തിന് യാതൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. വികസനം നടപ്പാക്കിയെന്നവകാശപ്പെടുന്ന കരുണാകരന് വീടിന് മുന്നിലെ മേല്‍പ്പാലം പോലും പൂര്‍ത്തിയാക്കാനായിട്ടില്ല. മോദിതരംഗം കാസര്‍കോടും പ്രതിഫലിക്കുമെന്നും കെ.സുരേന്ദ്രനെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിജയിപ്പിക്കുമെന്നും അഡ്വ.വി.വി.രാജേഷ് കൂട്ടിച്ചേര്‍ത്തു. എട്ട് പഞ്ചായത്തുകളില്‍ നിന്നായി മൂന്നൂറോളം പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡണ്റ്റ് പുല്ലൂറ് കുഞ്ഞിരാമന് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി.നായിക്, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.കെ കുട്ടന്, ജില്ലാ വൈസ് പ്രസിഡണ്റ്റ് നഞ്ചില്‍ കുഞ്ഞിരാമന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് എന്നിവര്‍ സംബന്ധിച്ചു. ബാബുരാജ് സ്വാഗതവും കെ. ഗോപാലകൃഷ്ണന് നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: