പറവൂര്‍: കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കെ.വി.തോമസ് വ്യാജ പ്രചാരണം ആണ് നടത്തുന്നതെന്ന് ബിജെപി ജില്ല പ്രസിഡന്റ് പി.ജെ.തോമസ്. വാജ്പേയ് സര്‍ക്കാര്‍ അനുവദിച്ചതാണ് എല്‍എന്‍ജി ടെര്‍മിനലും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും ഓ.രാജഗേപാല്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ പണികഴിപ്പിച്ച ഇടപ്പള്ളി മേല്‍പ്പാലവും, പുല്ലേപ്പടി മേല്‍പ്പാലവും. വസ്തുത ഇതായിരിക്കേ ഈ വികസനങ്ങള്‍ എല്ലാം തന്റെതാണ് എന്ന് പ്രചരിപ്പിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ചേണ്ടമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറെകൊട്ടിഘോഷിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ബിജെപി ഭരിക്കുന്ന ചത്തീസ് ഗഡ്ഡില്‍ നിന്നും കേന്ദ്രമന്ത്രി കോപ്പി അടിച്ചാണ് നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.ബി.മനോഹരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.രവി, സംസ്ഥാന സമിതി അംഗം എം.എന്‍.ബാലചന്ദ്രന്, മണ്ഡലം പ്രസിഡന്റ് അജിപോട്ടാശ്ശേരി, ടി.എ.ദിലീപ്, സോമന് ആലപ്പാട്ട്, പി.സി.അശോകന്, സി.കെ.ലാലപ്പന് എന്നിവര്‍ പ്രസംഗിച്ചു.
ഏഴിക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.രാജന് മുഖ്യപ്രഭാഷണം നടത്തി. എം.രവി, ടി.എ.ദിലീപ്, സോമന് ആലപ്പാട്ട്, കെ.ജി.സുധീര്‍, പി.സി.അശോകന്, ടി.കെ.ഷാജി, എം.കെ.ഹരിപ്രസാദ്, സൂരജ് എന്നിവര്‍ പ്രസംഗിച്ചു. പുത്തന്‍ വേലിക്കര പഞ്ചായത്ത് കണ്വെന്ഷന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.രവി മുഖ്യപ്രഭാഷണം നടത്തി. കെ.സി.സന്തോഷ്, പി.സി.അശോകന്, സി.എസ്.സുരേഷ്, അജിപോട്ടാശ്ശേരി, ചന്ദ്രേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: