കൊച്ചി: അംഗീകൃത രാഷ്ട്രീയകക്ഷിയിലുള്ള സ്ഥാനാര്‍ഥിയെ ഒരാള്‍ക്ക് പിന്താങ്ങാം. മറ്റു സംസ്ഥാനങ്ങളിലെ അംഗീകൃത രാഷ്ട്രീയകക്ഷിയിലുള്ളയാളോ മറ്റുള്ളവരോ സ്ഥാനാര്‍ഥിയായാല്‍ 10 പേരുടെ പിന്തുണ ആവശ്യമാണ്. സ്ഥാനാര്‍ഥി മറ്റു മണ്ഡലത്തിലെ വോട്ടറാകാമെങ്കിലും പിന്താങ്ങുന്നവര് അതത് മണ്ഡലത്തിലെ വോട്ടറായിരിക്കണം. പിന്താങ്ങുന്നവര് നിരക്ഷരരാണെങ്കില്‍ അവരുടെ വിരലടയാളം വരണാധികാരിക്കു മുമ്പാകെ പതിച്ച് അത് മേലൊപ്പ് വച്ചിരിക്കണം. മറ്റു മണ്ഡലത്തിലെ വോട്ടറായ സ്ഥാനാര്‍ഥി ആ മണ്ഡലത്തിലെ വോട്ടറാണെന്നു തെളിയിക്കുന്ന സാക്ഷ്യപത്രവും ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: