കൊച്ചി: അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍, കേബിള്‍ നെറ്റ്വര്‍ക്ക്, ഇന്റര്‍നെറ്റ്, മൊബെയില്‍ നെറ്റ് വര്‍ക്ക് എന്നിവയില്‍ വരുന്ന പണ നല്‍കിയുള്ള വാര്‍ത്തകളും അത്തരത്തില്‍ സംശയമുള്ള വാര്‍ത്തകളും മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിങ് കമ്മറ്റി (എം.സി.എം.സി) പ്രത്യേകം നിരീക്ഷിക്കും. തിരഞ്ഞെടുപ്പു കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രൂപീകരിച്ച എം.സി.എം.സിയുടെ യോഗത്തിലാണ് ഈ തീരുമാനം. എം.സി.എം.സി. സെല്ലിന്റെ പ്രവര്‍ത്തനം ഇതിനകം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തിലുള്ള മീഡിയ സെന്ററില്‍ ആരംഭിച്ചുകഴിഞ്ഞു.
വ്യക്തികളോ രാഷ്ട്രീയപ്പാര്‍ട്ടികളോ പണം മുടക്കിയിട്ടുള്ളതോ അല്ലാത്തതോ ആയ അത്തരം വാര്‍ത്തകള്‍ക്ക് പിആര്‍ഡി പരസ്യറേറ്റിലുള്ള തുക കണക്കാക്കി തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍പ്പെടുത്തും. ജില്ലയിലെ ലോക്കല്‍ ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വരുന്ന രാഷ്ട്രീയ സ്വഭാവമുള്ള പരസ്യങ്ങളും നിരീക്ഷിക്കും. ഇവ മീഡിയ സര്‍ട്ടിഫിക്കറ്റ് ഉള്ളവയാണോ എന്നും പരിശോധിക്കും. സ്ഥാനാര്‍ഥിക്കു വേണ്ടി തെരഞ്ഞെടുപ്പു പ്രക്രിയയെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുന്ന തരത്തില്‍ താരമൂല്യമുള്ള പ്രചാരകരോ പ്രമുഖവ്യക്തികളോ നടത്തുന്ന പ്രചരണങ്ങളുടെ കവറേജും പെയ്ഡ് ന്യൂസ് പരിധിയില്‍പ്പെടുത്തും.
സ്ഥാനാര്‍ഥിയുടെ സമ്മതത്തോടെയുള്ള പരസ്യങ്ങളും പരസ്യസ്വഭാവമുള്ള വാര്‍ത്തകളും പണം നല്‍കിയുള്ള വാര്‍ത്തകളും അത്തരം സ്വഭാവത്തിലുള്ള വാര്‍ത്തകളും അവരുടെ തിരഞ്ഞെടുപ്പ് ചെലവില്പ്പെടുത്തും. സമ്മതത്തോടെ അല്ലാത്ത പരസ്യങ്ങളുടെയും പരസ്യസ്വഭാവത്തിലുള്ള വാര്‍ത്തകളുടെയും ഉത്തരവാദിത്തം പ്രസാധകര്ക്കായിരിക്കും. അവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 171 എച്ച് അനുസരിച്ചുള്ള നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പോസ്റററുകള്‍, പാംലറ്റുകള്, ഹാന്റ് ബില്ലുകള്‍, മറ്റ് ഡോക്യുമെന്റുകള്‍ എന്നിവയില്‍ പ്രസാധകരുടെയും പ്രിന്ററുടെയും പേരും അഡ്രസും ഉണ്ടായിരിക്കണം. ഇല്ലാത്തപക്ഷം, ആര്‍പിഐ ആക്ട് 127 പ്രകാരമുള്ള നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും.
കമ്മിറ്റി കണ്‍വീനര്‍കൂടിയായ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. സുധയുടെ അധ്യക്ഷത വഹിച്ചു. കമ്മറ്റി അംഗങ്ങളായ പ്രസ് ഇന്‍ഫര്‍മേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ എ.എം. തോമസ്, ഡി.എ.വി.പി. ഡപ്യൂട്ടി ഡയറക്ടര്‍ കെ.എ.ബീന, മാധ്യമ പ്രവര്ത്തകന് കെ.എസ്. മൊഹിയുദ്ദിന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ജില്ലയിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ യോഗത്തില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതലയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: