കൊച്ചി: ലോകസഭ തെരഞ്ഞെടുപ്പില്‍ ബൂത്ത് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എറണാകുളം നിയോകജമണ്ഡലത്തിലെ പഞ്ചായത്ത് ഏരിയ തലങ്ങളില്‍ നേതൃശില്പ്പശാലകള് നടന്നു.
ചേരാനല്ലൂര്‍ പഞ്ചായത്തില്‍ നടന്ന ശില്‍പ്പശാല ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.പി.ശെല്‍വരാജ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.എം.എല്‍.സുരേഷ്കുമാര്‍, മണ്ഡലം സെക്രട്ടറി യു.ആര്.രാജേഷ്, പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.തങ്കപ്പന്, ട്രഷറര്‍ കെ.ബി.മുരളി, ന്യൂനപക്ഷമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സതീഷ് മാര്ട്ടിന്, ബിജെപി ചേരാനല്ലൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ.ദിലീപ്കുമാര്, സി.ആര്.സുഭാഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വടുതല- പച്ചാളം ഏരിയ ശില്‍പ്പശാല ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.ശിവരാമന് അദ്ധ്യക്ഷത വഹിച്ചു. നിയോകജമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജി.അനില്‍കുമാര്‍, സെക്രട്ടറി യു.ആര്.രാജേഷ്, ജില്ലാ കമ്മറ്റി അംഗം കെ.പി.രാജന്, അഡ്വ.കെ.കേശവന്‍കുട്ടി, ഏരിയ ജനറല്‍ സെക്രട്ടറി എ.കെ.അനില്‍കുമാര്‍, പി.കെ.ജയഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
എളമക്കര ഏരിയ ശില്‍പ്പശാല മേഖല സെക്രട്ടറി കെ.എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.പ്രശാന്ത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പ്രകാശ് അയ്യര്‍, വൈസ് പ്രസിഡന്റ് പ്രഭ ഗോപാലകൃഷ്ണന്, സെക്രട്ടറിമാരായ യു.ആര്.രാജേഷ്, പി.ജി.മനോജ്കുമാര്‍, ജില്ലാ കമ്മറ്റി അംഗം പുതുക്കലവട്ടം ബാലചന്ദ്രന്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ജീവന്‍ലാല്‍ രവി, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജയന് തോട്ടുങ്കല്‍, ഏരിയ ജനറല്‍ സെക്രട്ടറി പി.എ.ബാബു എന്നിവര്‍ പ്രസംഗിച്ചു.
എറണാകുളം നോര്‍ത്ത് അയ്യപ്പന്‍കാവ് ഏരിയ ശില്‍പ്പശാല ജില്ലാ പ്രസിഡന്റ് അഡ്വ.പരി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന് പ്രസംഗിച്ചു. ഏരിയ വൈസ് പ്രസിഡന്റ് വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി യു.ആര്.രാജേഷ്, മുരളി അയ്യപ്പന്‍കാവ്, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സന്ധ്യ ജയപ്രകാശ്, വൈസ് പ്രസിഡന്റ് ഡോ.ജലജ.എസ്.ആചാര്യ, ലക്ഷ്ണന്‍, അശോകന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തേവര ഏരിയ ശില്‍പ്പശാല ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.ജി.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി യു.ആര്.രാജേഷ്, റ്റി.കെ.തിലകന്, സി.കെ.രമേശന്, റ്റി.എസ്.സുരേഷ്, കെ.ഉണ്ണികൃഷ്ണന്, എം.ബി.പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം സെന്‍ട്രല്‍ ഏരിയ ശില്‍പ്പശാല ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: