കൊച്ചി: തിരഞ്ഞെടുപ്പ് ചെലവു നിയന്ത്രിക്കുന്നതിനും കണക്കില്‍ കവിഞ്ഞ ഫണ്ടൊഴുക്ക് തടയുന്നതിനും വിവിധ കേന്ദ്ര വകുപ്പുകളുമായി യോജിച്ച് കര്‍മസേന രൂപീകരിക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. കസ്റ്റംസ്, ഇന്‍കം ടാക്സ്, അക്കൗണ്ട്സ് ആന്‍ഡ് ഓഡിറ്റിങ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
തിരഞ്ഞെടുപ്പു ചെലവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും വ്യക്തികളും ചെലവഴിക്കുന്ന തുകയുടെ ഉറവിടം പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഇന്‍കം ടാക്സ്, കസ്റ്റംസ് വകുപ്പുകള്‍ രൂപീകരിച്ചിട്ടുള്ള സ്ക്വാഡുകള്‍ക്ക് പോലീസ് ഫോഴ്സും വാഹനവും ഉള്‍പ്പെടെയുള്ളവ ഉറപ്പുവരുത്തിയും ഈ വകുപ്പുകളുടെ പ്രവര്‍ത്തന സ്വാതന്ത്യത്തില്‍ ഇടപെടാതെയുമായിരിക്കും ജില്ല ഭരണകൂടം സഹകരണം ഉറപ്പാക്കുക. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അസി. കളക്ടര്‍ എസ്. സുഹാസിന് നോഡല്‍ ഓഫീസറുടെ ചുമതല നല്കി. ഈ വകുപ്പുകളുടെ സേവനം ലഭ്യമാക്കുന്നതു വഴി പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥമുള്ള വിവിഐപി സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട പണമൊഴുക്ക് പ്രത്യേകം നിരീക്ഷിക്കും. അതിര്‍ത്തികളിലും തീരപ്രദേശങ്ങളിലും പരിശോധന ഊര്‍ജിതമാക്കും.
എ.ഡി.എം. ബി. രാമചന്ദ്രന്, അസി. കളക്ടര്‍ എസ്. സുഹാസ്, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്.ഷാനവാസ്, ആലുവ ഇന്‍കം ടാക്സ് ഓഫീസര്‍ കെ. വിശ്വനാഥ് പണിക്കര്‍, കൊച്ചി ഇന്‍കം ടാക്സ് ഓഫീസര്‍ കെ റ്റി. അനില്‍ കുമാര്‍, എറണാകുളം ഇന്‍കം ടാക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ അപ്പു ജോസഫ് ജോസ്, കൊച്ചി കസ്റ്റംസ് സൂപ്രണ്ട് എന്‍.എസ്. ഡെന്‍, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: