രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ പേരില്‍ കുറിച്ച നേതാവാണ് അടല്‍ബിഹാരി വാജ്പേയി. തെരഞ്ഞെടുപ്പ് വിജയത്തിന്റെ കാര്യത്തിലും വേറിട്ട വിജയത്തിനുടമയാണ് വാജ്പേയി. നാലു സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് വാജ്പേയി. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നെല്ലാം അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. നാലു സംസ്ഥാനങ്ങളില്‍ നിന്ന് എന്നതുപോലെ ആറ് മണ്ഡലങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും വാജ്പേയിയാണ്. ബല്റാംപൂര് (1957, 67) ഗ്വാളിയര്‍ (1971), ന്യൂദല്‍ഹി (1977- 1980), വിദിശ (1991), ഗാന്ധിനഗര്‍ (1996), ലഖ്നൗ (1991, 96, 98) എന്നിവിടങ്ങളില്‍നിന്നെല്ലാം വാജ്പേയി വിജയം കണ്ടു. 91-ല്‍ രണ്ടുമണ്ഡലങ്ങളില്‍ നിന്നാണ് ജയിച്ചത്.
യുപിയിലെ ലഖ്നൗവും മധ്യപ്രദേശിലെ വിദിശയും. വിദിശയില്‍ നിന്ന് രാജിവെച്ചു. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഇപ്പോഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ആദ്യമായി ലോകസഭയിലേക്ക് ജയിച്ചത്. 96ലും ഇരട്ടവിജയമായിരുന്നു വാജ്പേയിയുടേത്. ലക്നൗവിലും ഗാന്ധിനഗറിലും എല്‍.കെ അദ്വാനി 5 തവണ ജയിച്ച മണ്ഡലമാണ് ഗുജറാത്തിലെ ഗാന്ധിനഗര്‍. ഹവാല കേസുമായി ബന്ധപ്പെട്ട വ്യാജ ആരോപണം ഉയര്‍ന്നതിനാല്‍ 96ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിട്ടില്ല. പകരം വാജ്പേയി മത്സരിച്ച് വന്‍ജയം നേടി.
10 ലോകസഭകളിലും അംഗമായ വാജ്പേയി ഒരിക്കല്‍ തോല്‍വിയുടെ രുചിയും അറിഞ്ഞു. ഗ്വാളിയറില്‍ കോണ്‍ഗ്രസിന്റെ മാധവറാവു സിന്ധിയോടായിരുന്നു പരാജയം. രണ്ടുതവണ രാജ്യസഭയിലും അംഗമായിരുന്നു ഈ മുന്‍ പ്രധാനമന്ത്രി.ഇതിനു പുറമെ രണ്ടു തവണ രാജ്യസഭയിലേക്കും വാജ്പേയി ജയിച്ചു
വാജ്പേയിക്ക് പിന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ജയിച്ചവര്‍ എന്ന റിക്കാര്‍ഡുകള്‍ രണ്ട് മലയാളികള്‍ക്കാണ്. വി.കെ. കൃഷ്ണമേനോനും ജി. രവീന്ദ്രവര്മ്മയും. കൃഷ്ണമേനോന് കേരളത്തിനു പുറമെ മഹാരാഷ്ട്രയില്‍ നിന്നും ബംഗാളില്‍ നിന്നും ലോകസഭയില്‍ എത്തിയപ്പോള്‍ രവീന്ദ്രവര്‍മ്മ കേരളം, മഹാരാഷ്ട്ര, ബീഹാര്‍ എന്നിവിടങ്ങളിലാണ് ജയിച്ചത്.
കേരളത്തിലും പുറത്തും വിജയം കണ്ട മറ്റൊരു മലയാളി സി.എം. സ്റ്റീഫനാണ്. 1976-ല്‍ ഇടുക്കിയില്‍ നിന്ന് ജയിച്ച സ്റ്റീഫന്‍ 80-ല്‍ കര്‍ണാടകയില്‍ നിന്നും ജയം കണ്ടു. ഇന്ദിരാഗാന്ധിയുടെ അടുത്ത ആളായിമാറിയ സ്റ്റീഫന്‍ 80-ല്‍ ദല്‍ഹിയിലാണ് മത്സരിച്ചത് എതിരാളി വാജ്പേയി. ദയനീയ പരാജയം. സ്റ്റീഫനെ മന്ത്രിസഭയില്‍ എടുക്കണമെന്ന വാശി ഇന്ദിരാഗാന്ധിക്ക് ഉണ്ടായി. തുടര്‍ന്ന് കര്‍ണാടകയുടെ ഗുല്‍ബര്‍ഗ മണ്ഡലം ധരാസിംഗ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു.
ഇന്ദിരാഗാന്ധി (റയ്ബറേലി-യുപി, ചിക്മംഗലൂല്-കര്‍ണാടക), എല്‍.കെ. അദ്വാനി (ഗാന്ധിനഗര്‍ -ഗുജറാത്ത്, ന്യൂദല്‍ഹി -ദല്‍ഹി), പി.വി. നരസിംഹറാവു (നന്ദ്യാല്‍-ആന്ധ്രാപ്രദേശ്,ബെറാംപൂര്‍ -ഒറീസ), സോണിയാഗാന്ധി (അമേഠി -യുപി, ബെല്ലാരി-കര്‍ണാടക) എന്നിവര്‍ ഒന്നിലധികം സംസ്ഥാനങ്ങളില്‍നിന്ന് ലോകസഭയിലെത്തിയ പ്രമുഖരാണ്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: