പത്തനംതിട്ട: കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം അടക്കം എല്ലാ സ്ഥാനങ്ങളും രാജിവച്ച അഡ്വ. പീലിപ്പോസ് തോമസ് പത്തനംതിട്ട ലോക്സഭാമണ്ഡലത്തില്‍ എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരുമൂലമാണ് രാജിവച്ചതെന്നും എഐസിസി അംഗമായ പീലിപ്പോസ് തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അന്‍പത് വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന തന്നെ പുകച്ചു പുറത്തുചാടിക്കാനുള്ള നീക്കം സമീപകാലത്ത് ശക്തമായിരുന്നു.
കോണ്‍ഗ്രസില്‍ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായിട്ട് വര്‍ഷങ്ങളായി. ഭരണഘടനയ്ക്ക് അതീതമായ അധികാര കേന്ദ്രം അംഗീകരിക്കാതെ ഒരു ബൂത്ത് പ്രസിഡന്റിനേയോ ഗ്രാമപഞ്ചായത്ത് വാര്‍ഡ് സ്ഥാനാര്‍ത്ഥിയെയോ തീരുമാനിക്കാനാവില്ല.പോഷക സംഘടനകളിലും ഇതേ സ്ഥിതിയാണ്. പീലിപ്പോസ് തോമസ്പറഞ്ഞു.
ആറന്മുള വിമാനത്താവള നിര്‍മ്മാണ പദ്ധതിക്കെതിരേ ഇന്നലേയും അഡ്വ.പീലിപ്പോസ് തോമസ് വിമര്‍ശനമുയര്‍ത്തി. സ്പെക്ട്രം കുംഭകോണത്തിലെ പണമാണ് വിമാനത്താവള നിര്‍മ്മാണത്തിനായി ചെലവഴിക്കുന്നത്. ഒരു മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണവും ഇതേ രീതിയില്‍ ലഭിച്ച പണത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: