കോഴിക്കോട്: വിപണിയില്‍ പ്രിയമേറിയതോടെ മില്‍മ ഐസ്ക്രീം ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇതിനായി രണ്ട് കോടിരൂപയുടെ വിപുലീകരണ പദ്ധതി നടപ്പാക്കും.
മില്‍മ മലബാര്‍ മേഖലാ യൂണിയന് കീഴിലാണ് ഐസ്ക്രീം വില്‍പ്പന കുതിക്കുന്നത്. നിലവില്‍ പ്രതിമാസം ഒരു ലക്ഷം ലിറ്റര്‍ പാല് ഇവിടെ സംസ്ക്കരിച്ച് ഐസ്ക്രീമാക്കുന്നുണ്ട്. ഇത് വിപണിയില്‍ തികയാത്ത സാഹചര്യത്തിലാണ് ഉല്‍പ്പാദനം ഇരട്ടിയോളമാക്കാന്‍ ഇപ്പോള്‍ പദ്ധതിയിടുന്നത്. പെരിങ്ങൊളം മില്‍മ പ്ലാന്റിലെ ഐസ്ക്രീം യൂണിറ്റ് വികസിപ്പിച്ചാണ് ഇത് സാധിക്കുക. വിദേശത്ത് നിന്ന് പുതിയ യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്യും. അതിന്റെ ഭാഗമായി മില്‍മ പൊതു താല്‍പ്പര്യപത്രം ക്ഷണിച്ചു. മണിക്കൂറില്‍ എണ്‍പതിനായിരം ഐസ്ക്രീം പാക്കേറ്റ്ങ്കിലും നല്കുന്ന യന്ത്രമാണ് ഇനി സ്ഥാപിക്കുക. രണ്ട് കോടി രൂപയാണ് വിപുലീകരണ പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 170 ലക്ഷം രൂപ കേന്ദ്രം നല്‍കും. ബാക്കി മില്‍മ കണ്ടെത്തണം. അടുത്ത മാര്‍ച്ചിന് മുമ്പ് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
നിലവില്‍ മൂന്നരക്കോടി രൂപയുടെ ഐസ്ക്രീം യൂണിറ്റാണ് പെരിങ്ങൊളത്തുള്ളത്. വിപുലീകരിക്കുന്നതോടെ മില്‍മയുടെ ഇതര മേഖലകളേക്കാള്‍ വലുതാകും ഇത്. കഴിഞ്ഞ വര്‍ഷമാണ് മലബാര്‍ മേഖലയില്‍ ഐസ്ക്രീം യൂണിറ്റ് തുടങ്ങിയത്. ഇപ്പോള്‍ ഐസ്ക്രീം ഫാമിലി പാക്കറ്റ,് ചോക്കോബാര്‍ കുല്‍ഫി, കസാട്ട, കോണ്‍ തുടങ്ങിയ 60ഓളം ഇനങ്ങളാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. വിപണി താല്പര്യം നോക്കി പുതിയ രുചിയിലും രൂപത്തിലും ഉല്‍പ്പന്നങ്ങള്‍ ഇറക്കാനാണ് മില്‍മ ശ്രദ്ധിക്കുക.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: