തൃശൂര്‍: സംസ്ഥാന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പത്ത് ശതമാനം തുക സ്വരൂപിച്ച് പെന്ഷന് ഫണ്ട് രൂപീകരിക്കാനുള്ള സംസ്ഥാന എക്സ്പന്‍ഡീച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് കെജിഒ സംഘ് സംസ്ഥാന കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാരെയും പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ കൊണ്ടുവരാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഈ റിപ്പോര്‍ട്ടെന്നും യോഗം കുറ്റപ്പെടുത്തി.
കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് 18-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂര്‍ ബിഎംഎസ് ജില്ലാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കമലാസനന് കാര്യാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.കെ.വേണുഗോപാലന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കൗണ്‍സില്‍ യോഗത്തില്‍ ഡി.രാജന്, പി.അയ്യപ്പന്, എന്‍.വി.ശ്രീകല, ജയലക്ഷ്മി ഭട്ട്, ബി.മനു, എ.എച്ച്.നീലകണ്ഠന്, എ.കെ.രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. കെ.വി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ശ്രീകുമാര്‍ സ്വാഗതവും അജയകുമാര്‍ മീനോത്ത് കൃതജ്ഞതയും പറഞ്ഞു.
തൃശൂര്‍ ശക്തന് തമ്പുരാന് നഗറില്‍ ഇന്ന് ചേരുന്ന പ്രതിനിധി സമ്മേളനം മാടമ്പ് കുഞ്ഞുകുട്ടന് ഉദ്ഘാടനം ചെയ്യും. അഡ്വ. എം.പി.ഭാര്ഗ്ഗവന് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡണ്ട് കെ.പി.മഹാദേവകുമാര്‍ അദ്ധ്യക്ഷത വഹിക്കും. യാത്രയയപ്പ് സമ്മേളനം, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: