തൃശൂര്‍: ചാലക്കുടിയില്‍ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുമെന്ന് പ്രമുഖ ചലച്ചിത്ര നടന് ഇന്നസെന്റ് പറഞ്ഞു.
തനിക്ക് ജീവിക്കാനുള്ള വകയൊക്കെയുണ്ട്. ഇനിയുള്ള കാലം പൊതുസേവനം നടത്തണമെന്നാണ് ആഗ്രഹമെന്നും ഇന്നസെന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്റെ അച്ഛന് കമ്മ്യൂണിസ്റ്റുകാരനായിരുന്നു.
റഷ്യന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവത്തെയും കമ്മ്യൂണിസത്തെയും കുറിച്ച് അച്ഛന് പറഞ്ഞ് ധാരാളം കേട്ടിട്ടുണ്ട്. അതാണ് തന്നെ ആകര്‍ഷിച്ചതെന്നും ഇന്നസെന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: