കാസര്‍കോട്: മിഠായി കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഒമ്പത് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് നെല്ലിക്കുന്നിലെ അന്‍വാറുല്‍ ഉലും എയുപി സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ത്ഥികളായ ആമിനത്ത് ഹിബ, ഫിദ, അബ്ദുള്‍ റിഹാന്, ഫാത്തിമത്ത് സുഹറ, മുഹമ്മദ് അലി മുനീസ്, മുഹമ്മദ് ഷമാല്‍, ഫാത്തിമ.എന്‍.എസ്, ഫാത്തിമത്ത് അമ്മ്ന, മുഹമ്മദ് ഷിസാന് എന്നിവരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെല്ലിക്കുന്ന് കടപ്പുറത്തെ ബഷീറിണ്റ്റെ മകള്‍ ജസ്രത്തിണ്റ്റെ ജന്മദിനത്തിനാണ് സഹപാഠികള്‍ക്ക് ഇന്നലെ ഉച്ചയോടെ മിഠായി നല്‍കിയത്. മിഠായി കഴിച്ച വിദ്യാര്‍ത്ഥികളില്‍ അസ്വസ്ഥതയും വയറുവേദനയും അനുഭവപ്പെട്ടതിനാല്‍ അധ്യാപകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ പോലീസ് മിഠായി പരിശോധിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് പിടികൂടിയ ലഹരിമിഠായികളാണെന്ന് തെളിഞ്ഞതിനാല്‍ മിഠായി വാങ്ങിയ പുതിയ ബസ്സ്റ്റാണ്റ്റിലെ പിവികെ സ്വീറ്റ് ആണ്റ്റ് ജ്യൂസ് കടയില്‍ ഡിവൈഎസ്പി ടി.പി.രഞ്ജിത്ത്, ടൗണ്‍ എസ്ഐ ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി. ഏഴ് പാക്കറ്റ് മിഠായികള്‍ കണ്ടെത്തി. മറ്റുകടകളില്‍ നടത്തിയ പരിശോധനയില്‍ പഴയ ബസ്സ്റ്റാണ്റ്റിനടുത്ത ലൂംസ് ബേക്കറിയില്‍ നിന്നും നിരവധി പാക്കറ്റ് മിഠായികള്‍ പോലീസ് പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ നിര്‍മ്മാണ കമ്പനിയുടെ ലേബലിലുള്ള മിഠായി മംഗലാപുരത്തുനിന്നുമാണ് കാസര്‍കോട്ട് എത്തുന്നത്. ഇതിണ്റ്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് ഫുഡ്സേഫ്റ്റി അധികൃതര്‍ക്ക് കൈമാറി. ലഹരി കലര്‍ന്ന മിഠായികള്‍ കൈവശം വെച്ചതിനും വില്പന നടത്തിയതിനും ബേക്കറി ഉടമകളായ മുഹമ്മദ് ആസിഫ്, മുഹമ്മദ് കുഞ്ഞി, കറന്തക്കാട്ടെ വൈഷ്ണവ് എണ്റ്റര്പ്രൈസസ്സിലെ മഹേഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുഹമ്മദ് ആസിഫിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മിഠായി വില്‍പ്പന നടത്തിയ പുതിയ ബസ്സ്റ്റാണ്റ്റിലെ പിവികെ സ്വീറ്റ് ആണ്റ്റ് ജ്യൂസ് കട പോലീസ് അടപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: