നീലേശ്വരം: കെഎസ്ആര്‍ടിസിയുടെ സമരത്തിനു പിന്നാലെ നീലേശ്വരം പള്ളിക്കര റയില്‍വേ ഗേറ്റ് അടച്ചിട്ടത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി. അറ്റകുറ്റ പണികള്‍ക്കായി ഏതാനും ദിവസം മുമ്പ് തുടര്‍ച്ചയായി രണ്ട് ദിവസം ഗേറ്റ് അടച്ചിട്ടിരുന്നു. ഇന്നലെ വീണ്ടും അടച്ചിട്ടതിനാല്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്ന ജനങ്ങളെയാണ് ബാധിച്ചത്. ജില്ലയില്‍ ഇന്നലെ സ്വകാര്യ ബസ്സുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയത്. കണ്ണൂറ് ജില്ലയില്‍ നിന്നും കാസര്‍കോട്ടേക്ക് വരുന്ന സ്വകാര്യ ബസ്സുകള്‍ ഗേറ്റ് അടച്ചതുകാരണം ചെറുവത്തൂരില്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു. പള്ളിക്കര ഗേറ്റ് അടച്ചിടുമ്പോള്‍ ബദല്‍ സംവിധാനമായുള്ള കുഞ്ഞിപ്പുളിക്കാല്‍ റോഡും അരയക്കടവ് റോഡും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. മാത്രമല്ല ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാല്‍ ബസ്സുകള്‍ക്ക് സമയനിഷ്ഠ പാലിക്കാനും സാധിക്കുന്നില്ല. അതിനാലാണ് യാത്ര ചെറുവത്തൂറ് അവസാനിപ്പിക്കേണ്ടി വരുന്നതെന്ന് ദീര്‍ഘദൂര സ്വകാര്യ ബസുടമകള്‍ പറയുന്നു. അതുപോലെ തന്നെ കണ്ണൂറ് ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ നീലേശ്വരത്തും യാത്ര അവസാനിപ്പിക്കുന്നു. ഇന്നലെ കെഎസ്ആര്‍ടിസി ബസ്സുകൂടി ഇല്ലാതായതോടെ ജനങ്ങളുടെ ദുരിതം ഏറുകയാണുണ്ടായത്. കഴിഞ്ഞ രണ്ടുദിവസം തുടര്‍ച്ചയായി ഗേറ്റ് അടച്ചിട്ടപ്പോള്‍ നീലേശ്വരം നഗരസഭ അധികൃതരെ പോലും അറിയിക്കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറായില്ല. പി.കരുണാകരന് എംപിയുടെ വീടിനുതൊട്ടുമുന്നിലാണ് പള്ളിക്കര റയില്‍വേ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. മേല്‍പ്പാലം പണിയുന്നതിന് അനുമതിയായെങ്കിലും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല. സ്വന്തം വീട്ടുമുറ്റത്ത് തന്നെയുള്ള റയില്‍വേ മേല്‍പ്പാലത്തിണ്റ്റെ കാര്യത്തില്‍ പി.കരുണാകരന് എംപി ശുഷ്കാന്തി കാട്ടാത്തതില്‍ സ്വന്തം പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ അതൃപ്തി ഉളവാക്കിയിട്ടുണ്ട്. പ്രതിദിനം നൂറ് കണക്കിന് വാഹനങ്ങളാണ് പള്ളിക്കര വഴി കടന്നുപോകുന്നത്. ചരക്കുവണ്ടികളും തീവണ്ടിയും കടന്നുപോകുന്നതിനാല്‍ ദീര്‍ഘനേരം പള്ളിക്കര റയില്‍വേ ഗേറ്റ് അടഞ്ഞുകിടക്കുക പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: