കൊച്ചി: പാര്‍ട്ണര്‍ കേരള സംഗമത്തില്‍ നിന്നും മേയര്‍ ടോണി ചമ്മണി വിട്ടുനിന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. മേയര്‍ക്കെതിരെ ഐ ഗ്രൂപ്പ് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങുകയാണ്. പാര്‍ട്ണര്‍ കേരള സംഗമത്തിന്റെ സ്വാഗതസംഘം ചെയര്മാന് എന്ന നിലയിലും മേയര്‍ എന്ന നിലയിലും ടോണി ചമ്മണിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമായിരുന്നു എന്ന അഭിപ്രായമാണ് ഉയരുന്നത്. മേയര്‍ പാര്‍ട്ണര്‍ കേരളയില്‍ നിന്നും വിട്ടുനിന്നതിനെതിരെ ഐ വിഭാഗത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിദേശ യാത്രയുള്‍പ്പെടെ മേയറുടെ പല നിലപാടുകളോടും ഐ വിഭാഗത്തിന് കടുത്ത പ്രതിഷേധവുമുണ്ട്.
മേയറുടെ നിലപാടുകള്‍ ഏകപക്ഷീയമാണെന്ന് പരാതിയും ഐ ഗ്രൂപ്പിനുണ്ട്. സ്ഥാനമേറ്റശേഷം ഇതിനകം 27 തവണയാണ് മേയര്‍ വിദേശസഞ്ചാരം നടത്തിയിട്ടുള്ളത്. കോടിക്കണക്കിന് രൂപ ഈയിനത്തില്‍ മാത്രം കോര്പ്പറേഷന് ചെലവ് വന്നിട്ടുണ്ട്. കൊച്ചി കോര്പ്പറേഷന് ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഐ വിഭാഗത്തോട് കൂടിയാലോചിക്കാത്തതിന്റെ പേരില്‍ പ്രതിഷേധിക്കാന്‍ ഐ വിഭാഗം മുതിര്‍ന്നെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പ്രകോപനപരമായ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ താക്കീതിനെ തുടര്‍ന്ന് നാവടക്കുകയായിരുന്നു. എന്നാല്‍ മേയറുടെ വിദേശയാത്രയും അഴിമതിയും സംബന്ധിച്ച് ഇനി വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് ഐ വിഭാഗം. മൂന്നുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിക്കഴിഞ്ഞ മേയര്‍ സ്ഥാനമൊഴിയണമെന്ന് പദവി ഐ ഗ്രൂപ്പിന് നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.
കൊച്ചിയെ സംബന്ധിക്കുന്ന പല സുപ്രധാന പ്രൊജക്ടുകളും സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഗൗരവത്തോടെയുള്ള ചര്‍ച്ച ആവശ്യമാണെങ്കില്‍ മേയര്‍ പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ.എം.അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയിലെ കണ്ണായ സ്ഥലങ്ങള്‍ സ്വകാര്യ പങ്കാളിത്തത്തിന്റെ മറവില്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപണമുണ്ട്. മേയര്‍ വിട്ടുനിന്നതിലൂടെ പാര്‍ട്ണര്‍ കേരളയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പ്രൊജക്ട് പാര്‍ട്ണര്‍ കേരളയില്‍ അവതരിപ്പിക്കും മുമ്പ് കൗണ്‍സിലര്‍മാരുമായും ചര്‍ച്ച ചെയ്യേണ്ട ധാര്‍മിക ഉത്തരവാദിത്തം മേയര്‍ക്ക് ഉണ്ടെന്നിരിക്കെ ഇത്തരത്തിലൊരു ചര്‍ച്ചയും നടന്നിട്ടില്ല എന്നും അറിയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: