244. വാസുദേവ: വാസുദേവന്റെ പുത്രന്, ശ്രീകൃഷ്ണന്. വാസുദേവന്റെ പുത്രരാണ് ബലരാമനും ഗദനും. ഈ പദം ശ്രീകൃഷ്ണന്റെ പര്യായമാണ് സാധാരണമായി പ്രയോഗിക്കുന്നത്. വിഷ്ണുപര്യായമായി വാസുദേവന്‍ എന്ന പദം മുമ്പും പ്രസിദ്ധമായിരുന്നു. അതുകൊണ്ട് വാസുദേവശബ്ദത്തിന് കൂടുതല്‍ അര്‍ഥതലങ്ങള്‍ തേടേണ്ടിവരുന്നു. സര്‍വജീവികളെയും ഭഗവാന് ഉള്ളി ല്‍ വഹിക്കുന്നു. അവയെക്കൊണ്ട് ശോഭിക്കുന്നു. ജീവികള്‍ വസുക്കള്‍. വസുക്കളാല് ശോഭിക്കുന്നവന്‍ വായുദേവന്, (വസു – ആത്മാവ്, ദേവഃ – പ്രകാശിക്കുന്നവന്‍) ആത്മസ്വരൂപനും പ്രകാശമാനനുമാകയാല് വാസുദേവന്‍; എല്ലാ ഭൂതങ്ങളിലും വസിക്കുന്നതിനാല്‍ വാസു. സൂര്യനെപ്പോലെ പ്രകാശിക്കുന്നതിനാല്‍ ദേവന്. രണ്ടും ചേര്‍ത്താല്‍ വാസുദേവന്‍ പ്രകാശമാനമായ ആത്മസ്വരൂപമായി എല്ലാ ഭൂതങ്ങളിലും വസിക്കുന്നവന്. ഇനിയും പലതരത്തില്‍ ഈ നാമത്തെ നിഷ്പാദിപ്പിക്കാം.
245. ജഗന്നാഥഃ – എല്ലാ ജഗത്തിനും നാഥനായവന്. ജഗത്ത് എന്ന പദത്തിന് ലോകം, പ്രപഞ്ചം എന്ന് സാമാന്യമായി പ്രയോഗത്തിലുള്ള അര്‍ഥം. എല്ലാ പ്രപഞ്ചത്തിനും നാഥന്, ജന്നാഥന്‍. ജഗത്തിന് ജീവിസമഹൂം, ജീവലോകം എന്നും അര്‍ഥം. എല്ലാ ജീവികള്‍ക്കും നാഥന് ജഗന്നാഥന്. ജഗത്തിന് സംസാരം എന്നും അര്‍ഥം. ലൗകികബന്ധങ്ങള്ക്കും ലൗകികബന്ധത്തില് സ്വാഭാവികമായി ഉണ്ടാകുന്നു. സുഖദുഃഖങ്ങള്‍ക്കും നാഥനായാലും ജഗന്നാഥന്. ജഗത്തിന് വായു എന്നര്‍ഥമുണ്ട്. ജഗത്തിന്റെ പ്രാണനായ വായുവായി വര്‍ത്തിക്കുന്ന വായുവിന് നാഥനായവന് എന്നും വ്യഖ്യാനിക്കും. തുടക്കത്തില്‍ പറഞ്ഞ അര്‍ഥം ഈ അര്‍ഥങ്ങളുടെയെല്ലാം സാരം ഉള്‍ക്കൊള്ളുന്നു.
ഡോ. ബി.സി.ബാലകൃഷ്ണന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: