കൊച്ചി: ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സിപിഎം നേതാക്കളായ പികെ കുഞ്ഞനന്തന്, കെസി രാമചന്ദ്രന്, ട്രൗസര്‍ മനോജ് എന്നിവരുള്‍പ്പടെ 12 പ്രതികളാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ഒന്നാംസാക്ഷി കെ.കെ പ്രസീദന്റേതടക്കം സാക്ഷി മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നു ഗൂഢാലോചന തെളിയിക്കാനായില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ആര്.എം.പി പ്രവര്‍ത്തകരുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക വിചാരണ കോടതിയുടെ വിധിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. അതേസമയം കേസിലെ മുപ്പത്തിയൊന്നാം പ്രതി ലംബു പ്രദീപന്റെ ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയി; ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ചന്ദ്രശേഖരനെ വധിച്ച കൊലയാളി സംഘാംഗങ്ങളായ ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികളായ എം.സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, കെ.കെ മുഹമ്മദ് ഷാഫി, എസ്. സിജിത്, കെ.ഷിനോജ് എന്നിവര്‍ക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. എന്‍സി.അനൂപിന് ഒന്നരവര്‍ഷവും കിര്‍മ്മാണി മനോജിന് 5 വര്‍ഷവും കൊടി സുനിക്ക് പത്ത് വര്‍ഷവും അധിക തടവ് വിധിച്ചിട്ടുണ്ട്. ആയുധങ്ങള്‍ ഒളിപ്പിച്ച ലംബു പ്രദീപന് മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് ലഭിച്ചത്. ഏറ്റവും കുറവ് ശിക്ഷ ലഭിച്ചതും ലംബു പ്രദീപനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: