ജയ്പൂര്‍: ഭരണകൂടങ്ങളുടെ പൊതുജന, തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ നിരന്തരസമരങ്ങള്ക്ക് ആഹ്വാനം ചെയ്തുകൊണ്ട് ബിഎംഎസ് 17-ാം ദേശീയ സമ്മേളനം ജയ്പൂരില്‍ സമാപിച്ചു. സ്ഥിരം തൊഴിലാളികള്‍ വേണ്ട സ്ഥലങ്ങളില്‍ പോലും കരാറുകാരെ നിയോഗിക്കുന്ന സമ്പ്രദായം കൂടുതല്‍ വ്യാപകമാകുന്നതിനെതിരെ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് ബിഎംഎസ് പ്രഖ്യാപിച്ചു. സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ഏറ്റവും വലിയ നിയമ ലംഘകരായി മാറിക്കഴിഞ്ഞതായി സംഘടന വിലയിരുത്തി. നിത്യോപയോഗ സാധനങ്ങളുടെ കടുത്ത വിലവര്‍ധനവിനും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും കാരണം സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ മാത്രമാണെന്ന് ബിഎംഎസ് കുറ്റപ്പെടുത്തി.
സമരപരിപാടികളുടെ ആദ്യഘട്ടമെന്ന നിലയില്‍ മാര്‍ച്ച് 10,11,12 തീയതികളില്‍ രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു.
ബൈജ്നാഥ് റായ് (കൊല്‍ക്കത്ത)യെ പ്രസിഡന്റായും ബ്രിജേഷ് ഉപാദ്ധ്യായ(ദല്‍ഹി)യെ ജനറല്‍ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. കെ. ലക്ഷ്മി റെഡ്ഡി (ആന്ധ്ര), ബി.കെ. റായ് (മധ്യപ്രദേശ്), കര്‍ത്താര്‍ സിംഗ് (പഞ്ചാബ്), ഹിരണ്മയ പാണ്ഡ്യ (ഗുജറാത്ത്), മംഗളാംബ റാവു (ബംഗളൂരു), പ്രേംസിംഗ് മാംഗോ(ഝാര്‍ഖണ്ഡ്), കൈലാസ്നാഥ് ശര്‍മ്മ (യുപി), ജഗ്ദീശ്വര് റാവു (വിശാപട്ടണം), എന്നിവരാണ് വൈസ്പ്രസിഡന്റുമാര്‍. ജയന്തിലാല്‍ (രാജസ്ഥാന്), തോംബാ സിംഗ് (മണിപ്പൂര്‍), എസ്. ദുരൈരാജ് (ചെന്നൈ), കെ.പി. സിംഗ് (മധ്യപ്രദേശ്), സോഹന്‍ലാല്‍ ഗുപ്ത (ഹരിയാന), ഗോകുലാനന്ദ ജേന (ഒറീസ), പ്രമോദിനി ദാസ് (ഒഡീഷ), സുദേവ് മിശ്ര(യുപി) എന്നിവര്‍ സെക്രട്ടറിമാര്‍. ശ്രവണ്‍കുമാര്‍ ഖജാന്‍ജിയും ജഗദീഷ് ജോഷി സഹ ഖജാന്‍ജിയുമാണ്. കെ.സി. മിശ്രയെ (ദല്‍ഹി) സംഘടനാ സെക്രട്ടറിയായും ബി. സുരേന്ദ്രനെ (ദല്‍ഹി) സഹസംഘടനാ സെക്രട്ടറിയുമായും നിയോഗിച്ചു.
കേരളത്തില്‍ നിന്നും സി.കെ. സജി നാരായണന്, എം.പി. ചന്ദ്രശേരന്‍, പി.എന്‍. ഹരികൃഷ്ണകുമാര്‍, എം.എസ്. കരുണാകരന്, വി. സുധാകരന്, പി.കെ. രവീന്ദ്രനാഥ്, വി.ജി. പത്മജം എന്നിവര്‍ സമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: