എരുമേലി: എംഇഎസ് കോളേജിലെ ഇലക്ട്രോണിക്സ് ഫെസ്റ്റ് 25, 26 തീയതികളില്‍ നടക്കും. ഇന്റര്‍കൊളീജിയറ്റ് ടെക്നിക്കല്‍ എക്സിബിഷനെ ക്വിസ് മത്സരം, ട്രഷര്‍ ഹണ്ട് എന്നിവ ഫെസ്റ്റില്‍ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടങ്ങള്‍ സാധരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2009 ല്‍ ആരംഭിച്ച ഇലക്ട്രോണിക്സ് ഫെസ്റ്റിന് വലിയ പിന്തുണയാണ് ലഭിച്ചുവരുന്നത്. വെര്‍ച്യൂസോ 2 കെ 14 എന്ന് പേരിട്ടിരിക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് ജോണ്‍ പി. സഖറിയ നിര്‍വ്വഹിക്കും. അമ്പതോളം കോളേജുകളി ല്‍ നിന്നായി 1500 ലധികം കുട്ടികള്‍ ഫെസ്റ്റില്‍ പങ്കെടു ക്കും. പ്രമുഖ കമ്പനികളുടെ പ്രദര്‍ശനം, ഗെയിംസ് സ്റ്റാളുകളുകള്‍, ബാങ്കിംഗ് സംവിധാനം, അക്ഷയ-ബ്യൂട്ടിപാര്‍ലര്‍ എന്നിവയും ഫെസ്റ്റില്‍ ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. സുജാബീഗം, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ജിഷ.സി.കെ, പ്രോഗ്രാം കോര്ഡിനേറ്ററ വരുണ്‍ കെ. കമലേഷ്, ബോബി കെ. ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: