ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് ദിവസമായി രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുകയാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് കുടിവെള്ളം നല്കുന്ന ജലശുദ്ധീകരണയന്ത്രം നശിപ്പിക്കുകയും വിലപിടിപ്പുള്ള ഗ്ലാസ്ഷീറ്റുകള് കരിങ്കല്ലിന് ഇടിച്ച് നശിപ്പിച്ച നിലയിലും കാണപ്പെട്ടു. കുറുമ്പനാടത്ത് നൂറ്റിഅമ്പതോളം ഏത്തവാഴകളും ഒടിച്ചിട്ട നിലയിലാണ്. പ്രവാസിമലയാളിയായ സെബാസ്റ്റിയന് മുക്കാടന്‍ പൊതുജനങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന ജലശുദ്ധീകരണിയാണ് അടിച്ചു തകര്‍ക്കപ്പെട്ടത്. കുറുമ്പനാടത്ത് വഴിപ്പാടിയില് കുട്ടംപേരൂര്‍ സിബിച്ചന്റെ പുരയിടത്തില്‍ കേരള സര്‍ക്കാരിന്റെ തരിശുനിലം കൃഷി പദ്ധതിപ്രകാരം മാത്യു തകിടിയല്‍ നട്ട ഏത്തവാഴകളാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.
ചങ്ങനാശ്ശേരി ബൈപ്പാസ് റോഡില്‍ ഫലാഹിയ ഓര്‍ഫനേജിന് സമീപം രാത്രിയില്‍ തുറസ്സായ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളേജിന്റെ രണ്ടു ബസ്സുകളുടെ ചില്ലുകളും തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. തിരുവല്ല, ചങ്ങനാശ്ശേരി ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്വേണ്ടി ഏര്‍പ്പെടുത്തിയ ബസ്സുകളാണിത്. ഈ ബസ്സുകള്‍ പതിവായി ബൈപ്പാസ് റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. കോളേജ് അധികാരികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിലും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചാണ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നത്.
പൊന്‍കുന്നം: പൊന്‍കുന്നം ബസ്് സ്റ്റാന്്റിലുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായി പരാതി. രാത്രികാലങ്ങളില്‍ മദ്യപാനികളുടെയും
അനാശാസ്യ പ്രവര്ത്തനത്തിനെത്തുന്നവരുടെയും ശല്യം വര്‍ധിച്ചിരിക്കുകയാണ്. കമിതാക്കളുമായെത്തി ബില്‍ഡിംഗിന് മുകളിലത്തെ നിലയില്‍ ഏറെ നേരം നില്ക്കുന്നതും പതിവ് കാഴ്ച്ചയായി മാറുന്നു. വിദ്യാര്‍ത്ഥികളാണ് കമിതാക്കളുമായി എത്തുന്നവരിലേറെയും. ബില്‍ഡിംഗിലെ കടക്കാര് പലതവണ താക്കീത് നല്കി വിട്ടയച്ചിട്ടും ഇക്കൂട്ടരുടെ എണ്ണം വര്‍ധിക്കുന്നതായാണ് പരാതി. ബസ്്സ്റ്റാന്്റ് കേന്ദ്രീകരിച്ച്് പൂവാലന്മാരുടെ ശല്യവും വര്‍ധിക്കുന്നു. രാവിലെ മുതല്‍ മദ്യപിച്ച് ബോധം കെട്ടുകിടക്കുന്നവര് ബില്ഡിംഗിന്െ്്റ വാതില്‍ കൈയടക്കും. ഇതോെട ഏറെ ബുദ്ധിമുട്ടിയാണ് കസ്റ്റമേഴ്സും ജീവനക്കാരും കടയില്‍ പ്രവേശിക്കുന്നത്. മദ്യപാനികളോട് ചോദ്യം ചെയ്താല്‍ ചീത്തവിളിയും സഹിക്കണം. ഇതിനാല്‍ വ്യാപാരികള്‍ക്ക് പ്രതിഷേധിക്കാനും സാധിക്കുന്നില്ല. രാത്രിയില്‍ ഇവിടം കേന്ദ്രീകരിച്ച് അനാശാസ്യം പ്രവര്‍ത്തനം നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു. സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: