ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ വൈ.എസ്.ആര് കോണ്‍ഗ്രസ് തീരുമാനിച്ചു. തിങ്കളാഴ്ച ഇത് സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. അയ്യായിരം കോടി രൂപയുടെ റവന്യൂ നഷ്ടമാണ് സീമാന്ധ്ര മേഖല നേരിടുന്നത്. ഇത്തരമൊരു മേഖലയില്‍ പുതിയൊരു സംസ്ഥാനം രൂപീകരിച്ച് വികസനം കൊണ്ടുവരാന്‍ ചുരുങ്ങിയത് ഇരുപത് വര്‍ഷമെങ്കിലും എടുക്കും. ഇതിനുള്ള ഒരു സാമ്പത്തിക സഹായവും പ്രഖ്യാപിക്കാതെയാണ് തെലങ്കാന ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്ന് ജഗന്മോഹന് റെഡ്ഡി പറഞ്ഞു.
ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്കിയാലും സംസ്ഥാന രൂപീകരണത്തിന് സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തിന് കാത്തിരിക്കേണ്ടി വരും. വിഭജനത്തെ ചോദ്യം ചെയ്തു നല്കുന്ന ഹര്‍ജിക്ക് പൊതുജനങ്ങളുടെ പിന്തുണ വേണമെന്നും ജഗന്മോഹന് റെഡ്ഡി ആവശ്യപ്പെട്ടു. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് കേന്ദ്ര സര്‍ക്കാര്‍ തെലങ്കാന ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതെന്നും ബില്‍ പാസാക്കുന്ന സമയത്ത് ലോക്സഭ ടി.വിയുടെ സംപ്രേഷണം എന്തുകൊണ്ട് നിര്‍ത്തിയെന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ ആന്ധ്രാപ്രദേശില്‍ രാഷ്ട്രപതി ഭരണത്തിനുള്ള നീക്കങ്ങള്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: