പാലക്കാട്: കെ.എം. മാണിയെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്.കേരള കോണ്‍ഗ്രസ് അവഗണന സഹിച്ച് എന്തിനാണ് യുഡിഎഫില്‍ തുടരുന്നത്. അവഗണനയ്ക്കെതിരെ അവര്‍ പ്രതിഷേധിക്കണം. അന്തസുള്ള പാര്‍ട്ടിയാണെന്ന് കേരള കോണ്‍ഗ്രസ് തെളിയിക്കണം. യുഡിഎഫുമായി ചര്ച്ചതുടരാനും ചടഞ്ഞുകൂടാനുമാണ് ഭാവമെങ്കില്‍ എന്ത് ചെയ്യാനാണെന്നും വി.എസ് ചോദിച്ചു. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: