പുരുഷ കേന്ദ്രീകൃതമായ പലമേഖലകളിലും സ്ത്രീസാന്നിധ്യമെത്തുമ്പോഴും മാധ്യമരംഗത്ത് സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന് റിപ്പോര്‍ട്ട്.
വുമണ്‍സ് മീഡിയ സെന്ററിന്റെ വാര്‍ഷിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടെലിവിഷന്‍, സിനിമ, സോഷ്യല്‍മീഡിയ എന്നിവിടങ്ങളിലെല്ലാം സ്ത്രീകള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഇത് അത്രപെട്ടെന്ന് വിശ്വസിക്കാനാകില്ല. എന്നാല്‍ വിശ്വസനീയമായ കണക്കുകളാണ് വുമണ്‍സ് മീഡിയ സെന്റര്‍ നിരത്തുന്നത്. ന്യൂസ് റൂമുകളിലെ വനിതാ ജീവനക്കാര്‍ 36.3 ശതമാനം മാത്രമാണ്. പ്രമുഖ മാഗസിനുകളില്‍ നിറയുന്ന വനിതകളുടെ എണ്ണവും വളരെ കുറവാണ്. 2013 ജനുവരിയിലും ഫെബ്രുവരിയിലുമായി വെറും 19 ശതമാനം സ്ത്രീകള്‍ മാത്രമാണ് വാര്‍ത്താധിഷ്ടിത ലേഖനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടത്. ചലച്ചിത്രരംഗത്ത് കലാസാങ്കേതികമേഖലകളില്‍ മികച്ച പ്രകടനം കാഴ്‌ച്ച വയ്‌ക്കുന്ന സ്ത്രീകളുടെ എണ്ണം 15 ശതമാനത്തില്‍ താഴെയാണ്. കോളമിസ്റ്റുകളുടെ കാര്യത്തിലും പുരുഷമേല്‍ക്കോയ്മ നിലനില്‍ക്കുന്നു. വാഷിംഗ്ടണ്‍ പോസ്റ്റില്‍ 25 പുരുഷ കോളമിസ്റ്റുകള്‍ ഉള്ളപ്പോള്‍ വെറും ഏഴ് സ്ത്രീകള്‍ മാത്രമാണ് ഈ ജോലി ചെയ്യുന്ന വനിതകള്‍. ന്യൂയോര്‍ക്ക് ടൈംസിലാകട്ടെ പത്ത് പുരുഷന്‍മാര്‍ക്കിടയില്‍ രണ്ടുപേര്‍ മാത്രമാണ് വനിതകള്‍. അതായത് പ്രമുഖരായ 143 കോളമെഴുത്തുകാരില്‍ 38 പേര്‍ മാത്രമാണ് സ്ത്രീകള്‍. സ്പോര്‍ട്സ് ജേണലിസത്തില്‍ സ്ത്രീകളുടെ സാന്നിധ്യം എടുത്തുപറഞ്ഞിരിക്കുന്നു ഈ റിപ്പോര്‍ട്ടില്‍. പലപ്പോഴും നൂറിലൊരാള്‍ പോലും വനിതയല്ലാത്ത സ്ഥിതിയാണ് ഈ മേഖലയിലെന്നാണ് വുമണ്‍സ് മീഡിയ സെന്ററിന്റെ റിപ്പോര്‍ട്ട് എടുത്തുപറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: