ബാമ: വടക്കന്‍ നൈജീരിയയില്‍ ഇസ്ലാമിസ്റ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 115 പേര് മരിച്ചു. 1,500 കെട്ടിടങ്ങള്‍ തകര്‍ന്നു. 400-ഓളം വാഹനങ്ങള്‍ കത്തിനശിച്ചു.
ബാമ നഗരത്തിലും ഒരു വാണിജ്യകേന്ദ്രത്തിലുമായാണ് ആക്രമണമുണ്ടായത്. വെടിയേറ്റതോ, തലയറുക്കപ്പെട്ടതോ കത്തിക്കരിഞ്ഞതോ ആയാണ് മൃതദേഹങ്ങള്‍ കണെ്ടത്തിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 98 പേര് സംഭവസ്ഥലത്തും 17 പേര് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുന്നൂറോളം പേര് ആശുപത്രികളില്‍ കഴിയുന്നുണെ്ടന്നാണ് റിപ്പോര്‍ട്ട്.
വടക്കുകിഴക്കന്‍ മേഖലകളില്‍ ഇസ്ലാമിസ്റ്റ് ഭീകരരുടെ വാഴ്ച തടയാന്‍ ദേശീയസര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ബാമ ഭരണത്തലവന് കുറ്റപ്പെടുത്തി. ഭീകരശക്തികള്ക്കു മുന്നില്‍ സൈന്യം നിഷ്പ്രഭരാകുകയാണെന്ന് പ്രാദേശിക നേതാക്കള്‍ അറിയിച്ചു. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ കിയാരി ഐബിന്‍ എല്കാനേമി കൊട്ടാരവും തകര്‍ന്നു.
ജനാധിപത്യവും പാശ്ചാത്യവിദ്യാഭ്യാസവും പ്രചരിപ്പിക്കുന്നതിനെതിരേ നൈജീരിയന്‍ മുസ്ലീം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും മതനേതാക്കള്‍ക്കും ബോക്കോ ഹറാം ഭീകരസംഘടനയുടെ ഭീഷണിയുണ്ടായതിനു പിന്നാലെയാണ് ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: