കൊച്ചി: മഹീന്ദ്ര 110 സിസി ബൈക്കുകള്‍ക്കായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനുമായി ചേര്‍ന്ന് വികസിപ്പിച്ച പുതിയ എന്ജിന് ഓയില്‍ വാഹന വിപണിയിലെത്തുന്നു.
ഇരു കമ്പനികളുടെയും സാങ്കേതിക വിദഗ്ദ്ധര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയിട്ടുള്ള മെയില്‍സ് പ്ലസ് ജെനുവിന് എഞ്ചിന് ഓയില്‍ വാഗ്ദാനം ചെയ്യുന്ന ഡ്രെയിന്‍ ഇന്റര്‍വെല്‍ 10000 കിലോ മീറ്ററാണ്. ഇപ്പോള്‍ വിപണിയില്‍ ലഭിച്ചുവരുന്നവയുടേത് ശരാശരി 3000 കിലോ മീറ്റര്‍ മാത്രം. അധികരിച്ച ഇന്ധനക്ഷമതയ്ക്കു പുറമേ കുറഞ്ഞ ഓയില്‍ ഉപയോഗവും, മെയിന്റനന്‍സ് ചെലവും ഉറപ്പാക്കുന്നു. എഞ്ചിന് ആയുസ് വര്‍ദ്ധിപ്പിക്കാനും പുതിയ ഓയില്‍ ഉപകരിക്കുമെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു.
എച്ച്പിസിഎല്‍ പെട്രോള്‍ പമ്പുകളിലൂടെയും ഓട്ടോ സ്പെയര്‍ പാര്‍ട്സ് ഷോപ്പുകളിലൂടെയും 100 മി.ലി, 900 മി.ലി പായ്ക്കുകളില്‍ മെയില്‍സ് പ്ലസ് ജെനുവിന് എഞ്ചിന് ഓയില്‍ ലഭ്യമാകും. മെയില്‍സ് പ്ലസ് വിപണനം ചെയ്യുന്നതു സംബന്ധിച്ച കരാറില്‍ മഹീന്ദ്ര ടൂ വീലേഴ്സ് സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ കീയര്‍ വൈസ് പ്രസിഡന്റ് ധര്‍മ്മേന്ദ്ര മിശ്രയും എച്ച്പിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ജയകൃഷ്ണനും മുംബൈയില്‍ ഒപ്പുവച്ചു. ഗവേഷണങ്ങള്‍ വളരെ ഫലപ്രദമാണെന്നും ഈ രംഗത്ത് വിപ്ലവകരമായ നേട്ടങ്ങള്‍ ഇനിയും യാഥാര്‍ത്ഥ്യമാകുമെന്നും എസ്.ജയകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: