കൊച്ചി: മൂന്ന് ഇന്ധന ഓപ്ഷനുകളിലെ പത്തു വേരിയന്റുകളോടെ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയുടെ പുതിയ ഷെവര്‍ലേ ബീറ്റ് ഇന്നു പുറത്തിറക്കി. 4.12 ലക്ഷം രൂപ മുതല്‍ 6.21 ലക്ഷം രൂപ വരെയാണ് പുതിയ ഷെവര്‍ലെ ബീറ്റ് ഹച്ച് ബാക്കിന്റെ കൊച്ചിയിലെ എക്സ് ഷോറൂം വില.
പുത്തന്‍ സ്റ്റെയിലുമായെത്തുന്ന പുത്തന്‍ പുതിയ ബീറ്റ്, ഹച്ച്ബാക്ക് ശ്രേണിയില്‍ നവീന മാനദണ്ഡങ്ങളാണു കൊണ്ടു വരുന്നത്. പുതിയ ക്രോം ഫ്രണ്ട് ഗ്രില്ലും ഷെവര്‍ലേയുടെ ഡ്യൂവല്‍ പോര്‍ട്ട് രൂപകല്‍പ്പനാ തീമും പുറത്തു നിന്നുള്ള വീക്ഷണത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.
തികച്ചും ആകര്‍ഷകമായ രീതിയില്‍ ക്ലിയര്‍ ഗ്ലാസ് ഹെഡ് ലാമ്പുകളാണ് ബീറ്റിന്റെ പുതിയ രൂപകല്‍പ്പനയിലുള്ളത്. കളര്‍, ക്ലിയര്‍ ഗ്ലാസുകളുടെ നവീനമായ കൂട്ടിച്ചേരലാണ് ഇതോടൊപ്പം ടെയില്‍ ലാമ്പിലുള്ളത്. ക്രോം ചുറ്റിയുള്ള പുതിയ ഫോഗ് ലാമ്പുകളും റിയര്‍ സ്പോയിലറുകളും ആകര്‍ഷകമായ റിഫ്ലക്ടറുകളും പുതിയ ഡ്യൂവല്‍ ടോണ്‍ ബംബറുമെല്ലാം എക്സ്റ്റീരിയര്‍ മേന്മ പിന്നെയും വര്‍ധിപ്പിക്കുന്നു.
പെട്രോള്‍, ഡീസല്‍, എല്‍.പി.ജി. എന്നീ മൂന്ന് ഇന്ധന ഓപ്ഷനുകളുമായാണ് വിപണിയിലുള്ള ഏറ്റവും ഇന്ധനക്ഷമമായ ഹച്ച് ബാക്കായ ബീറ്റ് എത്തുന്നത്. ഡീസലില്‍ 25.44, പെട്രോളില്‍ 18.6, എല്‍.പി.ജി.യില്‍ 13.3 എന്നിങ്ങനെയുള്ള എ.ആര്.എ.ഐ. സര്‍ട്ടിഫൈഡ് ഇന്ധനക്ഷമതയാണിതിനുളളത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോഡലാണ് ഷെവര്‍ലെ ബീറ്റെന്ന് ജനറല്‍ മോട്ടോഴ്സ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് പി. ബാലേന്ദ്രന് ചൂണ്ടിക്കാട്ടി. ഈ സ്ഥാനം നിലനിര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: