നിലമ്പൂര്‍: കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിജസ്ഥിതി പുറത്തുവരാനും കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് രാധയുടെ കുടുബാംഗങ്ങള്‍. പ്രദേശത്തെ കോണ്‍ഗ്രസ്സ് ഒഴികെയുള്ള മറ്റ് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവിധ സംഘടനകളും സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് എത്തിനില്‍ക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന നിവേദനം സമര്‍പ്പിക്കുന്നതിനായി പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇന്നലെ ഒപ്പു ശേഖരണം നടത്തി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കാണ് നിവേദനം സമര്‍പ്പിക്കുക.
വായില്‍ തുണി തിരുകി മൂക്കിലും വായിലും പ്ലാസ്റ്റര്‍ ഒട്ടിച്ചു കഴുത്തിന് ചുറ്റി ശ്വാസംമുട്ടിച്ചാണ് രാധയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണോദ്യോഗസ്ഥനായ തൃശൂര്‍ മേഖലാ ഐജി എസ്. ഗോപിനാഥ് കഴിഞ്ഞദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. ക്രൂരമായ ദേഹോപദ്രവം നടന്നശേഷമാണ് കൊലപാതകം നടന്നത്. ലൈംഗിക പീഡനം നടന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ല. രാധയുടെ ജനനേന്ദ്രിയത്തില്‍ ഉണ്ടായ മുറിവ് മാറാലയടിക്കുന്ന ചൂലിന്റെ പ്ലാസ്റ്റിക് പിടികൊണ്ടതുകൊണ്ടുണ്ടായതാണ്. ജന നേന്ദ്രിയത്തില് അഞ്ചു സെന്റിമീറ്റര്‍ നീളമുള്ള മുറിവാണുള്ളത്. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരം ലഭ്യമാകണമെങ്കില്‍ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് പുറത്തുവരണമെന്നും അതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ ചെയ്തതായും ഐജി ഗോപിനാഥ് പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോ. രതീഷിന്റെയും ഡോ. ഷേര്‍ലി വാസുവിന്റെയും നേതൃത്വത്തിലുള്ള ഫോറന്‍സിക് വിദഗ്ധരുടെ സംഘം വെള്ളിയാഴ്ച നിലമ്പൂരിലെത്തി പരിശോധന നടത്തിയതിനുശേഷമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി പോലീസിനു നല്‍കിയത്.
കേസിലെ പ്രതിയായ ബിജുവും രാധയും അടുപ്പത്തിലായിരുന്നുവെങ്കിലും കുറച്ചുനാളായി അകന്നി രുന്നതായി ബിജു പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. രാധ മനസ്സുതുറന്നാല്‍ തന്റേതടക്കമുള്ള ചിലരുടെ കുടുംബ ജീവിതത്തിന് തകരാര്‍ സംഭവിക്കുമെന്നു ബിജു ഭയ ന്നിരുന്നെന്നും ഇതേത്തുടര്‍ന്നുണ്ടായ വിരോധമാണ് കൊലയിലേക്കു നയിച്ചതെന്നുമാണ് ഐജി വ്യക്തമാക്കിയത്.
എന്നാല്‍ പോലീസിന്റെ ഈ കണ്ടെത്തലുകള്‍ രാധയുടെ കുടുംബാംഗങ്ങള്‍ നിഷേധിക്കുന്നു. കേസന്വേഷണം തൃപ്തി കരമല്ലാത്തതിനെത്തുടര്ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാധയുടെ ബന്ധുക്കള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കേസില്‍ കൂടുതല്‍ പ്രതികളില്ലെന്നും ലൈംഗികപീഡനം നടന്നിട്ടില്ലെന്നുമുള്ള ഐജി എസ്. ഗോപിനാഥ് വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചതോടെയാണ് ബന്ധുക്കള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. തെളിവുകള്‍ നശിപ്പിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. പിടിയിലായ രണ്ടു പേര് മാത്രമല്ല, കൂടുതല്‍ പേര് ഉള്‍പ്പെട്ടി ട്ടുണ്ടെന്നും ഇവര്‍ സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: