ന്യൂദല്‍ഹി: ലഷ്കര്‍-ഇ-തോയ്ബ ഭീകരന് അബ്ദുള്‍ കരീം തുണ്ട 1994-98 കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതിന് പാക് ചാരസംഘടന ഐഎസ്ഐയുടെ പിന്തുണയും ഉണ്ടായിരുന്നതായി ദല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഐഎസ്ഐ ഉദ്യോഗസ്ഥനും ദാവൂദ് ഇബ്രാഹീമും തുണ്ടയും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ജയ്ഷ്-ഇ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദീന്‍, ബാബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ തുടങ്ങിയ മറ്റ് ഭീകര സംഘടനകളുടെ വിവരങ്ങളും കുറ്റപത്രത്തില്‍ പറയുന്നു. 2010 ല്‍ ഇന്ത്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ ബികെഐയുമായി ചേര്‍ന്ന് സ്ഫോടനം നടത്താനും ഇതിനായി സ്ഫോടകവസ്തുക്കള്‍ ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് കടത്താനും തുണ്ട ആസുത്രണം നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.
തുണ്ടയുടെ ഫോണില്‍ ഐഎസ്ഐയുടെ മുതിര്‍ന്ന നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയതായും ഇത് പാക്ഭീകരസംഘടനകളുമായുള്ള ബന്ധത്തിന് തെളിവാണെന്നും ദല്‍ഹി പോലീസ് സൂചിപ്പിക്കുന്നു. 2011 ലെ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ട 20 ഭീകരരില്‍ ഒരാളാണ് തുണ്ട. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 16 ന് നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടക്കവെ സൈന്യം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുണ്ട ഐഎസ്ഐയുമായി ചേര്‍ന്ന് പാകിസ്ഥാനികള്‍, ബംഗ്ലാദേശികള്‍, ഇന്ത്യന്‍ ജിഹാദി മുസ്ലീംങ്ങള്‍ തുടങ്ങിയവരെ ഒരുമിപ്പിച്ചു കൊണ്ട് ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായും കുറ്റപത്രം വ്യക്തമാക്കുന്നു. 1993 ല്‍ ഡിസംബര്‍ ആറിെന്റ വാര്‍ഷികത്തില്‍ ഇന്ത്യയില്‍ ആക്രമണം നടത്തണമെന്ന് ഐഎസ്ഐ നേതാവ് ഹഫീസ് സയ്യിദ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ട്രെയിനില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായ സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. സയ്യദാണ് 2011ലെ മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സുത്രധാരന്‍ . സഖിര്റഹ്മാന് ലഖ്വി, അസം ചീമ, ഹാജി അഷ്റഫ്, സെയ്ഫുള്ള മന്‍സൂര്‍, ഹാസിഫ് അബ്ദുള്‍ സലാം ഭുത്തവി, അബു ദുജാന, അബ്ദുള്‍ റഹ്മാന് ആബീദ്, അമീദ് ഹംസ റാണ ഇഫ്ത്കര്‍ തുടങ്ങിയ ഐഎസ്ഐ നേതാക്കളുമായും തുണ്ട നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. തുണ്ട ദാവൂദ് ഇബ്രാഹിമിന്റെ വീട്ടില്‍ പോകുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: